
പ്രതികള്‍ തോക്ക് തട്ടിയെടുത്ത് പോലീസിനെ ആക്രമിച്ചു; ഏറ്റുമുട്ടലിനെ ന്യായീകരിച്ച് സൈബറാബാദ് കമ്മീഷണര്‍
Saturday 7 December 2019 5:38 AM UTC
ഹൈദരാബാദ് Dec 7: വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്തശേഷം ചുട്ടുകൊന്ന കേസിലെ നാലു പ്രതികളെയും വെടിവച്ചുകൊന്നതിനെ ന്യായീകരിച്ച് സൈബാറാബാദ് കമ്മീഷണര്‍ സി.പി സജ്ജനാര്‍.
തെളിവെടുപ്പിനായാണ് പ്രതികളെ സംഭവ സ്ഥലത്ത് കൊണ്ടുപോയത്. പ്രതികള്‍ വടികൊണ്ട് പോലീസിനെ ആക്രമിക്കുകയും ആയുധങ്ങള്‍ തട്ടിയെടുത്ത് വെടിവയ്ക്കുകയും ചെയ്തു.
കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ തയ്യാറായില്ല. ഇതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കമ്മീഷണര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു.
നിയമം അതിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുക മാത്രമാണ് ചെയ്തതെന്നും കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ ഡിസംബര്‍ നാലിനും അഞ്ചിനും ചോദ്യം ചെയ്തു. തെളിവെടുപ്പിനായാണ് പ്രതികളെ സംഭവ സ്ഥലത്തെത്തിച്ചത്.
വടികൊണ്ട് പോലീസിനെ ആക്രമിച്ച ശേഷം ആയുധങ്ങള്‍ തട്ടിയെടുത്തു പോലീസിനു നേര്‍ക്ക് വെടിവച്ചു. അവരോട് കീഴടങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടുവെങ്കിലും വെടിവയ്പ് തുടരുകയായിരുന്നു. ഇതോടെ പോലീസും തിരിച്ചുവെടിവച്ചത്.
ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്കും പരിക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികളില്‍ നിന്നും രണ്ട് ആയുധങ്ങള്‍ കണ്ടെടുത്തു. മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഏറ്റുമുട്ടല്‍ നടക്കുമ്പോള്‍ 10 പോലീസുകാര്‍ മാത്രമാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവ സ്ഥലത്തുനിന്ന് ഇരയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുമുണ്ട്.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് വിശദീകരണം തേടിയിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷനും സംസ്ഥാന സര്‍ക്കാരിനും തുടങ്ങി എല്ലാവര്ക്കും വിശദീകരണം നല്‍കുന്നതാണ്.
പ്രതികള്‍ കര്‍ണാടകയില്‍ കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടുണ്ടെന്ന് സംശയിക്കുന്നു. അതില്‍ അന്വേഷണം തുടരുകയാണ്. ഈ സമയത്ത് അഭ്യൂഹങ്ങള്‍ പടര്‍ത്തരുതെന്നും അത് അന്വേഷണത്തെ ദോഷമായി ബാധിക്കുമെന്നും സജ്ജ്നാര്‍ പറഞ്ഞു.
CLICK TO FOLLOW UKMALAYALEE.COM