പോലീസ് ഗാലറിയ്ക്കു വേണ്ടി കളിക്കരുത്; ശബരിമലയിലെ കൂട്ട അറസ്റ്റിനെതിരെ ഹൈക്കോടതി – UKMALAYALEE

പോലീസ് ഗാലറിയ്ക്കു വേണ്ടി കളിക്കരുത്; ശബരിമലയിലെ കൂട്ട അറസ്റ്റിനെതിരെ ഹൈക്കോടതി

Saturday 27 October 2018 2:01 AM UTC

കൊച്ചി  Oct 27: സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ കൂട്ട അറസ്റ്റില്‍ ആശങ്ക അറിയിച്ച് ഹൈക്കോടതി.

സര്‍ക്കാര്‍ ഗാലറിക്കു വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷം മാത്രമേ ആളുകളെ അറസ്റ്റു ചെയ്യാനുള്ള നീക്കത്തിലേയ്ക്ക് പോകാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തെറ്റു ചെയ്യാത്തവരെ അറസ്റ്റു ചെയ്താല്‍ വലിയ വില നല്‍കേണ്ടി വരും.

ശബരിമല വിഷയത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങളില്‍ സസ്ഥാനത്ത് നടക്കുന്ന അറസ്റ്റുകള്‍ നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇത്തരമൊരു പരാമര്‍ശം വന്നിരിക്കുന്നത്.

ശബരിമലയില്‍ എത്തിയത് ശരിയായ ഭക്തര്‍ മാത്രമാണോ എന്ന് വിശദമായി അന്വേഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

പത്തനംതിട്ട സ്വദേശികളായ സുരേഷ് കുമാര്‍, അനോജ് കുമാര്‍ എന്നിവരാണ് കൂട്ടഅറസ്റ്റിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയ കോടതി ഹര്‍ജി തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.

CLICK TO FOLLOW UKMALAYALEE.COM