പോലീസിന്റെ വിഡിയോ നിര്‍മ്മാണത്തിന് നിയന്ത്രണം – UKMALAYALEE

പോലീസിന്റെ വിഡിയോ നിര്‍മ്മാണത്തിന് നിയന്ത്രണം

Monday 27 April 2020 2:32 AM UTC

തിരുവനന്തപുരം April 27: കൊവിഡ് കാലത്ത് പോലീസുകാർ പുറത്തിറക്കുന്ന വിഡിയോകൾക്ക് കടിഞ്ഞാണിട്ട് ഡിജിപി ലോക്നാഥ് ബെഹ്റ. ഡിജിപിയുടെയോ പോലീസ് ആസ്ഥാനത്തിന്‍റെ ചുമതലയുള്ള എഡിജിപിയുടെയോ അനുമതിയില്ലാതെ ഇനി മേലാൽ വിഡിയോകൾ നിർമിച്ച് പുറത്തിറക്കരുത്.

സ്വന്തം നിലയിൽ കൊവിഡ് കാലത്ത് കേരളാ പോലീസ് ഔദ്യോഗികമായിത്തന്നെ ഇതുവരെ ഏതാണ്ട് 300 വിഡിയോകൾ നിർമിച്ച് പുറത്തിറക്കിയിട്ടുണ്ട്. ഇത് മതിയെന്നും, പോലീസുദ്യോഗസ്ഥർ സ്വന്തം നിലയ്ക്ക് വേറെ വിഡിയോ നിർമിക്കേണ്ടെന്നും ഡിജിപി.

പോലീസുകാർ വിഡിയോ നിർമാണത്തിനായി താരങ്ങളെ സമീപിക്കുകയോ അവരെ ടാഗ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ ഇടുകയോ ചെയ്യരുത്.

പോലീസിന്‍റെ കലാപ്രകടനങ്ങളെക്കുറിച്ചുള്ള വീഡിയോ ഇനി വേണ്ടെന്നും ഡിജിപി പോലീസുദ്യോഗസ്ഥർക്കായി ഇറക്കിയ ആഭ്യന്തര ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ വകുപ്പ് മേധാവികളുടെ അനുമതിയോടെ സൈബർ കുറ്റകൃത്യങ്ങൾക്ക് എതിരായ വിഡിയോ നിർമിക്കാമെന്നും ഉത്തരവിലുണ്ട്.

വിഡിയോ ചിത്രീകരണത്തിഷൽ നിന്ന് മാറി കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ശ്രദ്ധിക്കാനും ഡിജിപി നിർദേശിക്കുന്നു.

ലോക്ക്ഡൗൺ നിയമലംഘനങ്ങൾ കണ്ടുപിടിക്കാനായി ഏർപ്പെടുത്തിയ ഡ്രോൺ നിരീക്ഷണങ്ങൾ ഉൾപ്പെടെ പോലീസ് വിഡിയോകളാക്കി പുറത്തിറക്കിയിരുന്നു.

കേരള പോലീസിന്റെ ഷോർട്ട് വിഡിയോകൾക്ക് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ്.

CLICK TO FOLLOW UKMALAYALEE.COM