പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ ഇന്ത്യ: രാജ്യാന്തര കോടതിയില്‍ പാകിസ്താന്‍ – UKMALAYALEE

പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ ഇന്ത്യ: രാജ്യാന്തര കോടതിയില്‍ പാകിസ്താന്‍

Wednesday 20 February 2019 2:35 AM UTC

ഹേഗ്, നെതര്‍ലാന്‍ഡ്‌സ് Feb 20: കുല്‍ഭൂഷണ്‍ ജാഥവ് കേസില്‍ ഇന്ത്യയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി പാകിസ്താന്‍ ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയില്‍. കുല്‍ഭാഷണ്‍ ജാഥവ് ഇന്ത്യന്‍ രാഹ്യാന്വേഷണ വിഭാഗമായ റോ ഉദ്യോഗസ്ഥനാണ്.

ബലൂചിസ്താനില്‍ ആക്രമണം നടത്താന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പദ്ധതി നടപ്പാക്കാനാണ് ജാഥവ് എത്തിയത്. ഇക്കാര്യം ഒരു സ്വതന്ത്ര്യ കോടതിക്കു മുമ്പാകെ ജാഥവ് സമ്മതിച്ചതാണെന്നും അഭിഭാഷകന്‍ ഖവര്‍ ഷുറേഷി ചൂണ്ടിക്കാട്ടി.

2014ലെ പെഷാവര്‍ സ്‌കൂള്‍ ആക്രമണത്തിനു പിന്നില്‍ ഇന്ത്യ ആയിരുന്നുവെന്ന ഗുരുതരമായ ആരോപണവും പാകിസ്താന്‍ കോടതിയില്‍ ഉന്നയിച്ചു. ആക്രമണത്തില്‍ 140 കുട്ടികളെയാണ തങ്ങള്‍ക്ക് നഷ്ടപ്പെട്ടത്.

ആ ആക്രമണം അഫ്ഗാനിസ്താന്‍ വഴി ഇന്ത്യ നടപ്പാക്കിയതായിരുന്നു. പാകിസ്താനെ താഴ്ത്തിക്കെട്ടാനുള്ള ഇന്ത്യയുടെ സ്ഥിരം നടപാടിയാണ് ഇവിടെയും കാണുന്നത്.

ചെറുപ്പത്തില്‍ പാക് സൈന്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് താനും ഇന്ത്യയുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു.

ജനീവ ഉടമ്പടിയുടെ പ്രമേയങ്ങള്‍ സ്ഥിരമായി ഇന്ത്യ ലംഘിക്കുകയാണ്.-പാകിസ്താന്‍ ആരോപിച്ചു.

പാകിസ്താനില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ നിരവധി പ്രദേശവാസികളെയും രാജ്യവിരുദ്ധരേയും ജാഥവ് കൂട്ടുപിടിച്ചു ചാവേര്‍ ആക്രമണങ്ങള്‍ നടത്തി. പാകിസ്താനിലേക്ക് വികസനം എത്തിക്കുന്ന ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിക്ക് വിഘ്‌നമുണ്ടാക്കി.

സ്വന്തം നിലയില്‍ ആയിരുന്നില്ല ഈ പ്രവൃത്തികാെന്നും ഇന്ത്യയ്ക്ക് വേണ്ടിയായിരുന്നുവെന്നും ഖവര്‍ ഖുറേഷി കുറ്റപ്പെടുത്തി.

1947 മുതല്‍ പാകിസ്താനെ അസ്ഥിരപ്പെടുത്താന്‍ ഇന്ത്യ നിരന്തരം ശ്രമിച്ചുവരികയാണ്. സിന്ധു നദിയില്‍ നിന്നുള്ള ജലം ഇന്ത്യ തടഞ്ഞുവയ്ക്കുന്നു. സിന്ധു നദിജല കരാറിന്റെ നഗ്നമായ ലംഘനമാണ് നടത്തുന്നത്.

മാനുഷിക പരിഗണന വച്ച് ജാഥവിന്റെ കുടുംബത്തിന് അദ്ദേഹത്തെ കാണാന്‍ അവസരം നല്‍കി. പാകിസ്താനില്‍ നിന്നുള്ള ഏതെങ്കിലും വ്യക്തി ചാരവൃത്തിക്ക് പിടിയിലായതിന്റെ ഒരു ഉദാഹരണം കാണിക്കാന്‍ ഇന്ത്യയെ വെല്ലുവിളിക്കുകയാണെന്നും അദേദ്ഹം പറഞ്ഞു.

പാകിസ്താന്റെ അഡ്‌ഹോക് ജഡ്ജിക്ക് ആരോഗ്യപരമായ കാരണത്താല്‍ ഇന്നത്തെ വാദത്തില്‍ പങ്കെടുക്കാനായില്ല. ഇന്നലെ വാദം കേള്‍ക്കുന്നതിനിടെ ഇദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിരുന്നു.

വാദം മാറ്റിവയ്ക്കണമെന്ന പാകിസ്താന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതേതുടര്‍ന്ന് പാകിസ്താനു വേണ്ടി മറ്റൊരു ജഡ്ജി ചുമതലയേറ്റ് വാദം തുടരുകയായിരുന്നു.

CLICK TO FOLLOW UKMALAYALEE.COM