
”പൂഴ്ത്തിവെയ്ക്കരുത്” വ്യാപാരികളോടു മുഖ്യമന്ത്രി
Wednesday 25 March 2020 3:47 AM UTC
തിരുവനന്തപുരം March 25: കോവിഡ് വ്യാപനം തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യത്തില്‍ അവശ്യവസ്തുക്കളുടെയും ഭക്ഷ്യസാധനങ്ങളുടെയും ലഭ്യത ഉറപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യാപാരിവ്യവസായി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി എല്ലാ ജില്ലകളിലെയും വ്യാപാരി പ്രതിനിധികളുമായി അദ്ദേഹങ്ക സംസാരിച്ചു. ഏതു പ്രതികൂല സാഹചര്യത്തിലും ഭക്ഷ്യസാധനങ്ങളുടെ വിതരണം നടക്കണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും ഉണ്ടാകരുത്. ജനങ്ങള്‍ക്ക് കടയിലെത്തി സാധനങ്ങള്‍ വാങ്ങാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തില്‍ അവ വീടുകളില്‍ എത്തിച്ചുകൊടുക്കണം. ഓരോ പ്രദേശത്തും കച്ചവടക്കരും ഉള്‍കൊള്ളുന്ന പ്രാദേശിക പൊതുസംവിധാനം ഒരുക്കുന്നതു നന്നായിരിക്കും.
ഓണ്‍െലെന്‍ വഴിയോ വാട്ട്‌സ്ആപ്പ് വഴിയോ ഓര്‍ഡര്‍ സ്വീകരിച്ച് വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന സംവിധാനമുണ്ടാക്കണം. ഡെലിവറിക്ക് പ്രത്യേകം ആളുകളെ നിയോഗിക്കണം.
അയല്‍ സംസ്ഥാനങ്ങളില്‍നിന്നു ചരക്കുലോറികള്‍ വരുന്നതിനുള്ള തടസങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും. പൊതു ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ വാടകയ്‌ക്കെടുത്ത് കട നടത്തുന്നവര്‍ക്കു വാടകയിളവ് നല്‍കുന്നതു സര്‍ക്കാര്‍ ആലോചിക്കും.
വ്യാപാരി സംഘടനകളുടെ കെട്ടിടങ്ങളാണെങ്കില്‍ അത് സംഘടനകള്‍ പരിഗണിക്കണം. അരി, പയര്‍വര്‍ഗങ്ങള്‍, പഞ്ചസാര, ഉപ്പ് മുതലായ അവശ്യവസ്തുക്കളുടെ വില നിയന്ത്രിക്കണം. മാസ്‌ക്, സാനിെറ്റെസര്‍ എന്നിവയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ കൂടുതല്‍ ഈടാക്കരുത്.
അവശ്യ സാധനങ്ങളുടെ സ്‌റ്റോക്ക് ഉറപ്പാക്കണം. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കുള്ള സാധനങ്ങള്‍ സ്‌റ്റോക്ക് ചെയ്യണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. നിര്‍മാണ പ്രവൃത്തികള്‍ക്ക് ഒരു തടസവുമുണ്ടാകില്ലെങ്കിലും പൊതുവായ ക്രമീകരണങ്ങള്‍ ഇതിനും ബാധകമായിരിക്കും.
അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് ലോറി വരുന്നതിന് തടസമുള്ള സാഹചര്യത്തില്‍ കേരളത്തില്‍ മറ്റാവശ്യങ്ങള്‍ക്ക് ഓടുന്ന ലോറികള്‍ അവശ്യസാധനങ്ങള്‍ എത്തിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. അതിന് സംഘടനകള്‍ മുന്‍െകെയെടുക്കണം.
അതിഥിതൊഴിലാളികള്‍ക്ക് ആരോഗ്യസുരക്ഷയുള്ള താമസകേന്ദ്രങ്ങളൊരുക്കണം.
െവെദ്യപരിശോധനയില്‍ മറ്റ് സഹായം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അന്തര്‍സംസ്ഥാന ചരക്കുഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് താമസം, ആഹാരം മുതലായ അത്യാവശ്യ കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.
വീഡിയോ കോണ്‍ഫറന്‍സില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, ഇ. ചന്ദ്രശേഖരന്‍, പി. തിലോത്തമന്‍. ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു. സര്‍ക്കാരിന്റെ നടപടികള്‍ക്കു വ്യാപാരിവ്യവസായി സംഘടനാ പ്രതിനിധികള്‍ പിന്തുണയറിയിച്ചു.
CLICK TO FOLLOW UKMALAYALEE.COM