പൂച്ചാക്കലില്‍ നടന്ന അപകടം മദ്യലഹരിയിലെന്ന് പോലീസ് ; സംഭവത്തില്‍ ഒരു കുട്ടിയുടെ നില ഗുരുതരം – UKMALAYALEE

പൂച്ചാക്കലില്‍ നടന്ന അപകടം മദ്യലഹരിയിലെന്ന് പോലീസ് ; സംഭവത്തില്‍ ഒരു കുട്ടിയുടെ നില ഗുരുതരം

Wednesday 11 March 2020 3:44 AM UTC

ആലപ്പുഴ March, 11 : ആലപ്പുഴ പൂച്ചാക്കലില്‍ നടന്ന അപകടം മദ്യലഹരിയിലെന്ന് പോലീസ്. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. പൂച്ചാക്കല്‍ സ്വദേശി മനോജ്, ഇതര സംസ്ഥാണ തൊഴിലാളിയായ ആനന്ദ് മുഡോയി എന്നവരാണ് കാറില്‍ ഉണ്ടായിരുന്നത്.

ഇരുവര്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം കാറിടിച്ച് പരിക്കേറ്റ് കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. അനഘയുടെ നിലായാണ് ഗുരുതരമായി തുടരുന്നത്. ശ്രീനാരായണ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് അനഘ. ആന്തരിക സ്രാവത്തെ തുടര്‍ന്ന് കുട്ടിയെ മെഡിക്കല്‍ ട്രസറ്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അനഘക്കൊപ്പം പരിക്കേറ്റ സഖി, ചന്ദന, അര്‍ച്ചന എന്നീ കുട്ടികളുടെ തുടയെല്ല് പൊട്ടിയിട്ടുണ്ട്. ഇവരെ കളമള്ളേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കില്‍ സഞ്ചരിക്കവേ ഇടിയേറ്റ് പൂച്ചാക്കല്‍ സ്വദേശി അനീഷിന്റെയും മകന്റെയും നില തൃപ്തികരമാണ്.

ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് ചേര്‍ത്തല പൂച്ചാക്കല്‍ ജംഗ്ഷനില്‍ നിയന്ത്രണംവിട്ട കാറിടിച്ച് എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുന്നത്. ബൈക്കില്‍ വന്ന കുടുംബത്തെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോയ കാര്‍ മുന്നു വിദ്യാര്‍ത്ഥിനികളെയും സൈക്കിളില്‍ വന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയേയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പാലത്തിന്റെ കൈവരിക്ക് മുകളിലൂടെ തെറിച്ച് രണ്ട് കുട്ടികള്‍ തോട്ടിലേക്ക് വീണു. പിന്നീട് സമീപത്തുള്ള പോസ്റ്റില്‍ ഇടിച്ചാണ് കാര്‍ നിന്നത്.

സംഭവം കണ്ട നാട്ടുകാരാണ് റോഡിലും തോട്ടിലുമായി വീണുകിടന്ന കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്.

CLICK TO FOLLOW UKMALAYALEE.COM