പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച് സൈനികരുടെ മക്കളുടെ ക്രിക്കറ്റ് പരിശീലനം ഏറ്റെടുത്ത് സെവാഗ് : അഭിനന്ദിച്ച് കായികലോകം – UKMALAYALEE

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച് സൈനികരുടെ മക്കളുടെ ക്രിക്കറ്റ് പരിശീലനം ഏറ്റെടുത്ത് സെവാഗ് : അഭിനന്ദിച്ച് കായികലോകം

Thursday 17 October 2019 5:35 AM UTC

ന്യൂഡല്‍ഹി Oct 17 : പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച് സൈനികരുടെ മക്കള്‍ തന്റെ ക്രിക്കറ്റ് അക്കാദമിയില്‍ ക്രിക്കറ്റ് പരിശീലനം നടത്തുന്ന ചിത്രം പങ്ക്‌വെച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്.

പുല്‍വാമ ഭീകരാക്രമണത്തില്‍ മരിച്ച സൈനികന്‍ റാം വക്കീലിന്റെ മകന്‍ അര്‍പിത് സിംഗ്, വിജയ് സോറംഗിന്റെ മകന്‍ ഗാരുല്‍ സോറംഗ് എന്നിവര്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ സെവാഗ് തന്റെ ട്വിറ്ററില്‍ പങ്ക്‌വെച്ചത്.

ഇവരെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം ഭാഗ്യമായി കരുതുന്നുവെന്ന് സെവാഗ് ട്വിറ്ററില്‍ കുറിച്ചു. ലോകത്തില്‍ ഇതിനെ കവച്ചുവെക്കുന്ന സന്തോഷങ്ങള്‍ അധികമൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരാക്രമണത്തിന് ശേഷം ആക്രമണത്തില്‍ മരിച്ച സൈനികരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് താന്‍ ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സെവാഗിന്റെ ഈ പ്രവര്‍ത്തിക്ക് നിരവധി പേരാണ് അഭിനന്ദനുമായി രംഗത്തെത്തിയത്.

ഈ വര്‍ഷം ഫെബ്രുവരി 14ന് നടന്ന അക്രമണത്തില്‍ നാല്‍പ്പതോളം സൈനികരാണ് വീരമൃത്യു വരിച്ചത്. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മൊഹമ്മദ് ആയിരുന്നു ഭീകരാക്രമണത്തിന് പിന്നില്‍.

CLICK TO FOLLOW UKMALAYALEE.COM