പുറം ലോകം കാണാതെ ബ്രിട്ടീഷ് ലൈബ്രറി ഒളിപ്പിച്ചുവെച്ചിരുന്ന ആ ‘അശ്ലീല’ കൃതികള്‍ ഇനി ഓണ്‍ലൈനില്‍ വായിക്കാം – UKMALAYALEE

പുറം ലോകം കാണാതെ ബ്രിട്ടീഷ് ലൈബ്രറി ഒളിപ്പിച്ചുവെച്ചിരുന്ന ആ ‘അശ്ലീല’ കൃതികള്‍ ഇനി ഓണ്‍ലൈനില്‍ വായിക്കാം

Thursday 7 February 2019 5:17 AM UTC

LONDON Feb 7: പുറം ലോകം കാണാതെ ബ്രിട്ടീഷ് ലൈബ്രറി ഒളിപ്പിച്ചു വെച്ച ‘ പ്രൈവറ്റ് കേസ്’ എന്ന വിഭാഗത്തിലുള്ള അശ്ലീല രേഖകള്‍ പുറം ലോകം കാണാന്‍ പോവുകയാണ്.

ലൈബ്രേറിയന്റെ കാബോര്‍ഡ് ഷെല്‍ഫില്‍ പൂട്ടി ഒളിപ്പിച്ച് സൂക്ഷിക്കുകയായിരുന്നു ഇവ. ഈ പുസ്തകങ്ങള്‍ ഓണ്‍ലൈനാക്കാനാണ് ബ്രിട്ടീഷ് ലൈബ്രറിയുടെ തീരുമാനം.

ലൈംഗികതയെ സംബന്ധിക്കുന്ന പുസ്തകങ്ങള്‍ ഉള്ള ആര്‍ക്കൈവുകളില്‍ ഇനി ഇത് എല്ലാവര്‍ക്കും വായിക്കാനാകും.

1658 മുതല്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളാണിവ. അശ്ലീലമെന്ന് മുദ്രകുത്തപ്പെട്ടതോടെയാണ് ഇവ പൂട്ടിയത്.

ലൈംഗികതയെ കുറിച്ച് ആളുകള്‍ക്കുള്ള ധാരണകള്‍ കാലം ചെല്ലുന്തോറും മാറുമെന്നതുകൊണ്ട് കുറേക്കാലം ആര്‍ക്കും പ്രവേശിക്കാനാകാത്ത തരത്തില്‍ ഒളിച്ചുസൂക്ഷിച്ചുവെന്നും, ഇപ്പോള്‍ അനുയോജ്യമായ സമയമാണെന്ന് കണ്ടെത്തിയതോടെ പരസ്യപ്പെടുത്തുന്നുവെന്നാണ് ലൈബ്രറി അധികൃതര്‍ പറയുന്നു.

വായനക്കാര്‍ ഇതൊക്കെ ഉള്‍ക്കൊള്ളാന്‍ മാനസികമായി പാകപ്പെടുന്നത് വരെ ഇത് ഇത് സ്വകാര്യമായി പൂട്ടിവെക്കാന്‍ അന്ന് തീരുമാനിച്ചിരുന്നതാണ്.

1960 കള്‍ മുതല്‍ ചില ഭാഗങ്ങളായി ചെറിയ രീതിയില്‍ പരസ്യപ്പെടുത്തിയെങ്കിലും ഇപ്പോഴാണ് ഇത് വലിയൊരു കൂട്ടം വായനക്കാരെ ലക്ഷ്യം വെച്ച് പരസ്യമാക്കുന്നത്.

സ്ത്രീ ശരീരത്തെ ഉഴുതു മറിക്കേണ്ട വിശാല ഭൂമിയായി ഉപമിക്കുന്ന റോജര്‍ ഫിയോക്യൂവെല്ലിന്റെ കൃതികള്‍, വേദനിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന മനോഭാവത്തിന് പേര് കിട്ടിയ മാര്‍കെയ്‌സ് ഡി സാഡെയുടെ ലൈംഗിക ഉന്മാദങ്ങള്‍ വിവരിക്കുന്ന കൃതികള്‍, ഇതുവരെ പൂര്‍ണ്ണമായി പര്യവേഷണം നടത്തി കഴിഞ്ഞിട്ടില്ലാത്ത നിഗൂഢ ഭൂമിയായി ഓരോ സ്ത്രീശരീരത്തെയും സൂക്ഷ്മമായി വര്‍ണ്ണിക്കുന്ന കൃതികള്‍, പ്രാദേശിക വേശ്യകളുടെ വിവരങ്ങള്‍ അടങ്ങിയ ഡയറക്ടറികള്‍, സ്വവര്‍ഗ്ഗാനുരാഗം പാപമായി കണ്ടിരുന്ന ഒരു കാലത്ത് സ്വവര്‍ഗാനുരാഗത്തെ പ്രകീര്‍ത്തിച്ച് എഴുതിയ നിരവധി കുറിപ്പുകള്‍, യുദ്ധത്തിനിടയിലും ചില ഉദ്യോഗസ്ഥര്‍ക്കുണ്ടായ ലൈംഗിക സങ്കല്പങ്ങള്‍, ഭ്രമങ്ങള്‍, ഓര്‍മക്കുറിപ്പുകള്‍.. എന്നിവ ഈ പുസ്തക ശേഖരത്തില്‍ ഉള്‍പ്പെടുന്നവയാണ്.

CLICK TO FOLLOW UKMALAYALEE.COM