തിരുവനന്തപുരം: ആകെ ആശയക്കുപ്പത്തിനിടെ സംസ്ഥാനത്ത് ഇന്നലെ മുതല്‍ മൂന്നാംഘട്ട ലോക്ക്ഡൗണ്‍ തുടങ്ങി. റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകള്‍ക്കുള്ള ഇളവുകള്‍ ശനിയാഴ്ചതന്നെ മുഖ്യമന്ത്രി വിശദമാക്കിയതാണെങ്കിലും ഉത്തരവിറങ്ങാന്‍ വൈകിയത് ആശയക്കുഴപ്പമേറ്റി.
ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച പുതിയ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ പുറത്തിറക്കി.
റേഡ്സോണ്‍ ജില്ലകളിലെ ഹോട്ട്സ്പോട്ടു(കണ്ടെയ്ന്മെന്റ് സോണ്‍)കളില്‍ നിലവിലെ നിര്‍ദേശങ്ങള്‍ തുടരും. മറ്റിടങ്ങളില്‍ ആവശ്യമായ ഇളവുനല്‍കും.
ഓറഞ്ച് സോണിലെ ഹോട്ട്സ്പോട്ടില്‍(കണ്ടെയ്ന്മെന്റ് സോണ്‍) നിലവിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഗ്രീന്‍സോണില്‍ പൊതുവേയുള്ള നിര്‍ദേശങ്ങള്‍ ബാധകം.
ഞായറാഴ്ചകള്‍ സമ്പൂര്‍ണ അടച്ചിടല്‍. ശനിയാഴ്ചയും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി. ബാര്‍, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടി പാര്‍ലര്‍, ജിംനേഷ്യം, പാര്‍ക്ക്, സിനിമാതിയേറ്റര്‍ എന്നിവ ഗ്രീന്‍സോണിലും പാടില്ല.
ഗ്രീന്‍സോണില്‍ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ആഴ്ചയില്‍ 3 ദിവസം പ്രവര്‍ത്തിക്കാം. പരമാവധി 50% ജീവനക്കാര്‍ മാത്രമേ സ്ഥാപനങ്ങളില്‍ പാടുള്ളു.
റെഡ് സോണിലൊഴികെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പരീക്ഷ നടത്തിപ്പിനായി തുറക്കാം. ഓറഞ്ച് സോണില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരും.
തിരിച്ചെത്തുന്ന പ്രവാസികളുടെ വരവ് പഞ്ചായത്ത്തല സമിതികള്‍ നിരീക്ഷിക്കും.
CLICK TO FOLLOW UKMALAYALEE.COM