പി.കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം – UKMALAYALEE

പി.കെ ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് സി.പി.എം

Saturday 8 September 2018 1:25 AM UTC

തിരുവനന്തപുരം Sept 8: പി.കെ ശശി എം.എല്‍.എയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി ഉണ്ടാകുമെന്ന് സി.പി.എം.

ആരോപണവിധേയരെ പൂമാലയിട്ട് സ്വീകരിക്കുന്ന രീതി പാര്‍ട്ടിയിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 14നാണ് പി.കെ ശശിക്കെതിരെ പെണ്‍കുട്ടിയുടെ പരാതി പാര്‍ട്ടിക്ക് ലഭിക്കുന്നത്. തുടര്‍ന്ന് പരാതിക്കാരിയെ കോടിയേരി നേരിട്ട് വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.

തുടര്‍ന്ന് പി.കെ ശശിയെ എ.കെ.ജി സെന്ററിലേക്ക് വിളിച്ചു വരുത്തി വിശദീകരണം തേടി. ഓഗസ്റ്റ് 31ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു.

തുടര്‍ന്ന് കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനേയും പി.കെ ശ്രീമതിയേയും അന്വേഷണ ചുമതല ഏല്‍പ്പിച്ചു.

പരാതി അന്വേഷിക്കാന്‍ ഏകകണ്ഠമായാണ് തീരുമാനിച്ചത്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി എടുക്കും. കേന്ദ്രകമ്മറ്റി ഇടപെട്ട ശേഷമാണ് സംസ്ഥാന ഘടകം വിഷയം പരിഗണിച്ചതെന്ന ആരോപണം തെറ്റാണ്.

സ്ത്രീകള്‍ക്കെതിരായ പരാതിയില്‍ എല്ലാക്കാലത്തും മാതൃകാപരമായ നടപടി സ്വീകരിച്ച പാര്‍ട്ടിയാണ് സി.പി.എം എന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.

CLICK TO FOLLOW UKMALAYALEE.COM