‘പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂ’ – UKMALAYALEE

‘പിസയും ബര്‍ഗറും തിന്നാനാണ് വന്നതെങ്കില്‍ ഗുസ്തി പിടിക്കാന്‍ പോകൂ’

Monday 17 June 2019 12:12 PM UTC

മാഞ്ചസ്റ്റര്‍ June 17: ലോകകപ്പില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ സ്റ്റേഡിയത്തിന് പുറത്ത് പാക് ആരാധകരുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് പദ്ധതിയെങ്കില്‍ ക്രിക്കറ്റ് നിര്‍ത്തി ഗുസ്തി പിടിക്കാന്‍ പോകൂ എന്നായിരുന്നു ഒരു ആരാധകന്റെ രോദനം.

ക്യാമറയ്ക്ക് മുന്നില്‍ നിന്നുള്ള പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരിക്കുകയാണ്.

ഫിറ്റ്‌നസ് പോലും നോക്കാതെയാണ് പാക് താരങ്ങള്‍ മത്സരത്തിനെത്തിയത് എന്നായിരുന്നു ആരാധകന്‍ കുറ്റപ്പെടുത്തിയത്. മത്സരതലേന്ന് രാത്രി താരങ്ങള്‍ പിസയും ബര്‍ഗറും കഴിക്കുകയായിരുന്നുവെന്നും ഫിറ്റ്‌നസ് ശ്രദ്ധിക്കാതെ നടക്കാനാണ് ഭാവമെങ്കില്‍ ക്രിക്കറ്റ് ഉപേക്ഷിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.

മത്സരത്തിനിടെ പാക് ക്യാപ്റ്റന്‍ സര്‍ഫറാസ് അഹമ്മദ് കോട്ടുവാ ഇട്ടതും പാക് ആരാധകരുടെ പ്രതിഷേധത്തിന് ഇടയായിരുന്നു.

ലോകകപ്പ് മത്സരങ്ങളില്‍ ഒരിക്കല്‍ പോലും പാകിസ്താന് ഇന്ത്യയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. തുടര്‍ച്ചയായ ഏഴാം തവണയാണ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് മുന്നില്‍ പാകിസ്താന്‍ മുട്ടുകുത്തുന്നത്.

പാക്കിസ്ഥാന്റെ മറുപടി ബാറ്റിങിനിടെ മഴ കളി മുടക്കാനെത്തിയതോടെ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിനാണ് ഇന്ത്യ കളി ജയിച്ചത്.

CLICK TO FOLLOW UKMALAYALEE.COM