
പിറവം പള്ളി സംഘര്‍ഷം: യാക്കോബായ സഭാംഗങ്ങളായ 67 പേര്‍ക്ക് പള്ളിയില്‍ കയറുന്നതിന് വിലക്ക്, പോലീസ് പിന്മാറി
Thursday 26 September 2019 4:14 AM UTC

കോട്ടയം Sept 26: പിറവം പള്ളിത്തര്‍ക്കത്തില്‍ വൈദിക ട്രസ്റ്റി സ്ലീബ പോള്‍ വട്ടവേല്‍ ഉള്‍പ്പെടെ 67 പേര്‍ക്ക് വിലക്ക്. യാക്കോബായ വിഭാഗത്തിലെ 67 പേര്‍ക്കാണ വിലക്ക്.
പള്ളിയിലും പരിസരത്തും രണ്ട് മാസം പ്രവേശിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പോലീസ് സംഘം പള്ളിവളപ്പില്‍ കടന്നുവെങ്കിലും ഇന്നത്തേക്ക് പിന്മാറുകയായിരുന്നു.
ഇതേതുടര്‍ന്ന് പ്രതിഷേധം ശക്തമാക്കി യാക്കോബായ സഭാംഗങ്ങള്‍ പള്ളിക്കുള്ളിലും പരിസരത്തും നിലയുറപ്പിച്ചിട്ടുണ്ട്. വിലക്കേര്‍പ്പെടുത്തിയവര്‍ പള്ളി പരിസരത്തുണ്ടോ എന്നും പോലീസ് സംഘം പരിശോധന നടത്തി.
ഓര്‍ത്തഡോക്‌സ് സഭ നല്‍ാകിയ ഹര്‍ജിയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പോലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
ഇതിന് പിന്നാലെ പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഓര്‍ത്തഡേ്ാക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്തു നല്‍കുകയായിരുന്നു.
അതേസമയം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പള്ളി വിട്ടുകൊടുക്കില്ലെന്ന് നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
എന്നാല്‍ കോടതി വിധി നടപ്പാക്കിയതിന് ശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം.
CLICK TO FOLLOW UKMALAYALEE.COM