പിണറായി വിജയനെ അസഭ്യം പറയുന്ന വീഡിയോ വൈറല്‍(video) – UKMALAYALEE

പിണറായി വിജയനെ അസഭ്യം പറയുന്ന വീഡിയോ വൈറല്‍(video)

Thursday 11 October 2018 1:51 AM UTC

കൊച്ചി Oct 11: ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ മുഖ്യമന്തി പിണറായി വിജയനെ കുടുംബത്തില്‍ പിറന്ന നായര്‍ സ്ത്രീകള്‍ ജാതിപ്പേര് വിളിച്ചതിക്ഷേപിച്ചതില്‍ ഞെട്ടലൊന്നുമില്ലെന്ന് രശ്മി നായര്‍.

മോള്‍ക്ക് നങ്ങേലി എന്നാണു പേരിട്ടത് എന്നറിഞ്ഞപ്പോള്‍ കുടുംബത്തില്‍ പിറന്ന നായര്‍ കുലസ്ത്രീകള്‍ ഒക്കെ എന്നോട് ചോദിച്ചത് കണ്ട പൊലയന്മാരുടെ പേരാണോ കുഞ്ഞിനിടുന്നത് എന്നായിരുന്നെന്നും രശ്മി പറയുന്നു.

ഹിന്ദു ഐക്യം ഉണ്ടാക്കാന്‍ ഇവന്മാരുടെ പിറകെ കൊടിയും പിടിച്ചു നടക്കുന്ന ഈഴവര്‍ക്കും ദളിതര്‍ക്കും വേണമെങ്കില്‍ ഞെട്ടാം. കാരണം ജാഥ കഴിഞ്ഞു കൊടുയും മടക്കി വച്ചിട്ട് നിങ്ങള് പോയിക്കഴിയുമ്പോള്‍ ഇവര് പറയുക ആ ചോവ*****മോന്‍ പോയി എന്നാകുമെന്നും രശ്മി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

മുഖ്യമന്ത്രിയെ തെറിവിളിക്കുന്ന വീഡിയോയ്ക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് ലഭിച്ചിരിക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തീരിക്കുന്നത്.

വീഡിയോയില്‍ ഒരു സ്ത്രീയുടെ പ്രതികരണം ാ ചോകൂതിമോന്റെ മോന്തയടിച്ച് പറിക്കണമെന്നാണ്. പത്തനംതിട്ട ചെറുകോല്‍ സ്വദേശിയായ ഒരു സ്ത്രീയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തീയിരിക്കുന്നത്.

പിണറായി വിജയന്റെ ഈഴവ ജാതിയെ പരാമര്‍ശിച്ചാണ് ഈ തെറി പറഞ്ഞിരിക്കുന്നത്. ഈഴവ ജാതിക്ക് കൊച്ചിതിരുവിതാംകൂര്‍ മേഖലകളില്‍ ചോകാന്‍ എന്നും വിളിപ്പേരുണ്ട്. ശബരിമല സ്ത്രീപ്രവേശന വിധിയോട് എങ്ങനെ പ്രതികരിക്കുന്നു എന്ന ചേദ്യത്തോടാണ് സ്ത്രീയുടെ ഇത്തരമൊരു അധിക്ഷേപ പരാമര്‍ശം .

‘ഇതിനു മുമ്പുള്ള കാര്യങ്ങള്‍ക്കൊക്കെ പിണറായി എന്തു ചെയ്തു. ആ ചോകു*മോന്റെ മോന്തയടിച്ച് പറിക്കണം’ എന്നാണ് സ്ത്രീ പ്രതികരിച്ചത്. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

‘യാതൊരു കാരണവശാലും സ്ത്രീകളെ ശബരിമലയില്‍ കയറ്റിവിടാന്‍ പാടില്ല. 50 വയസ്സ് കഴിഞ്ഞവരും 10 വയസ്സിനു മുമ്പുള്ളവരും പഴയതുപോലെ പോവണം.

അല്ലാത്തവര്‍ പോവുന്നതിനോട് എതിര്‍പ്പാണ്. യാതൊരു കാരണവശാലും പോവാന്‍ പാടില്ല. അതിനെന്തു പ്രതിഷേധത്തിനും ഞങ്ങള്‍ തയ്യാറാണ്’ എന്നാണ് മറ്റൊരു സ്ത്രീയുടെ പ്രതികരണം.

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ നടക്കുന്ന നാമജപ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരാണ് പ്രതികരിച്ചിരിക്കുന്നത്.

സുപ്രീംകോടതി വിധിക്കെതിരെയും വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും ശക്തമായ പ്രക്ഷോഭമാണ് എന്‍എസ്എസും ആര്‍എസ്എസും തന്ത്രികുടുംബവും പന്തളം രാജകുടുംബവും നടത്തുന്നത്.

CLICK TO FOLLOW UKMALAYALEE.COM