പിണറായിയുടെ തൊലിക്കട്ടി അപാരം’; ഷിബു ബേബിജോണ്‍
Tuesday 19 November 2019 4:45 AM UTC
KOLLAM Nov 19: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അവസാന വിധി പറയുന്നത് ഏഴംഗ ബെഞ്ചിലേക്ക് മാറ്റി. യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി സ്റ്റേ ചെയ്തിട്ടുമില്ല. എന്നിരുന്നാലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്
. ദര്‍ശനത്തിനായി എത്തുന്ന സ്ത്രീകളെ തിരിച്ചയയ്ക്കുകയാണ് പോലീസ് ചെയ്യുക. വൈകി വരുന്ന വിവേകമാണ് പിണറായി സര്‍ക്കാരിനുള്ളതെന്ന് പരിഹസിച്ചിരിക്കുകയാണ് ആര്.എസ്.പി നേതാവായ ഷിബു ബേബിജോണ്‍.
കഴിഞ്ഞ വര്‍ഷം ശബരിമല വിഷയത്തില്‍ ഭരണാധികാരി എന്ന നിലയില്‍ വിവേകം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ദുര്‍വാശിയുമായി മുന്നോട്ട്പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകര്‍ത്ത പിണറായി സര്‍ക്കാര്‍.!
ഈ വര്‍ഷം കോടതി വിധിവന്നപ്പോള്‍ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങള്‍.! ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ സ്ത്രീ പ്രവേശനത്തെ തടയാന്‍വേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍.!
കഴിഞ്ഞ വര്‍ഷം ദുര്‍വാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉള്‍ക്കൊള്ളാന്‍ പിണറായി തയ്യാറായിരുന്നെങ്കില്‍, നാട്ടില്‍ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തില്‍ ബിജെപിയെന്ന ശല്യം അന്നേ തീര്ന്നും കിട്ടിയേനെ.!- ഷിബു ബേബി ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഷിബു ബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
വൈകിവരുന്ന വിവേകമേ നിന്നെ ഞാന്‍ പിണറായി ഭരണമെന്ന് വിളിക്കട്ടെ?
കഴിഞ്ഞ വര്‍ഷം ശബരിമല വിഷയത്തില്‍ ഭരണാധികാരി എന്ന നിലയില്‍ വിവേകം ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ദുര്‍വാശിയുമായി മുന്നോട്ട്പോയ പിണറായി, അന്ന് നവോത്ഥാനത്തിന്റെ ഇല്ലാകഥകളുമായി സമാധാന അന്തരീക്ഷം തകര്‍ത്ത പിണറായി സര്‍ക്കാര്‍.!
ഈ വര്‍ഷം കോടതി വിധിവന്നപ്പോള്‍ വനിതാ പ്രവേശനത്തിന് സ്റ്റേയില്ല, അത് നിലപാടിനുള്ള അംഗീകാരമെന്ന ന്യായീകരണങ്ങളുമായി കൊട്ടിഘോഷിച്ച പിണറായി ന്യായീകരണ സംഘങ്ങള്‍.!
ഇപ്പോള്‍ ദിവസങ്ങള്‍ക്ക് ഉള്ളില്‍ സ്ത്രീ പ്രവേശനത്തെ തടയാന്‍വേണ്ട നടപടികളുമായി മുന്നോട്ട് പോകുന്ന പിണറായി സര്‍ക്കാര്‍.!
കഴിഞ്ഞ വര്‍ഷം ദുര്‍വാശി വെടിഞ് യുഡിഎഫും പൊതുസമൂഹവും മുന്നോട്ടുവച്ച വിവേകം ഉള്‍ക്കൊള്ളാന്‍ പിണറായി തയ്യാറായിരുന്നെങ്കില്‍, നാട്ടില്‍ സമാധാന അന്തരീക്ഷവും നിലനിന്നേനെ, മതിലുകെട്ടിയ 50 കോടി രൂപ ഖജനാവിലും ഉണ്ടായേനെ, കേരളത്തില്‍ ബിജെപിയെന്ന ശല്യം അന്നേ തീര്ന്നും കിട്ടിയേനെ.!
ഇംഗ്ളീഷുകാരന്റെ ഭാഷയില്‍ യു ടേണ്‍, മലയാളത്തില്‍ മലക്കംമറിച്ചില്‍, ചുരുക്കിപ്പറഞ്ഞാല്‍ മലയാളി സമൂഹത്തിന്റെ മുന്നില്‍ നീറോ ചക്രവര്‍ത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സര്‍ക്കാര്‍.!
വൈരുദ്ധ്യങ്ങളുടെ വിളനിലവും വിഡ്ഢിത്തരങ്ങളുടെ കൂമ്പാരവുമായി നില്ക്കുന്ന പിണറായി സര്‍ക്കാര്‍ കാരണം ഓടി ഒളിക്കേണ്ട ഗതികേടിലാണ് ന്യായീകരണ തൊഴിലാളികള്‍. എന്തായാലും ഒന്ന് പറയാതെ വയ്യ, ചരിത്ര വങ്കത്തരങ്ങളുമായി നാടുഭരിക്കുന്ന പിണറായിയുടെ തൊലിക്കട്ടി അപാരം.!
CLICK TO FOLLOW UKMALAYALEE.COM