പാറ്റകളെ കൊല്ലാന്‍ തീയിട്ടു; പൊട്ടിത്തെറിയില്‍ മുറ്റം തകര്‍ന്നു – UKMALAYALEE

പാറ്റകളെ കൊല്ലാന്‍ തീയിട്ടു; പൊട്ടിത്തെറിയില്‍ മുറ്റം തകര്‍ന്നു

Thursday 31 October 2019 4:34 AM UTC

BRAZIL Oct 31: പാറ്റകളെ കൊല്ലാന്‍ മുറ്റത്തിന്റെ ഒരു മൂലയില്‍ തീയിട്ടതാണ് 48കാരനായ ബ്രസീല്‍ സ്വദേശി സെസര്‍ ഷ്മിറ്റ്‌സ്. എന്നാല്‍ പാറ്റകള്‍ ചത്തില്ലെന്ന് മാത്രമല്ല, അവിടെ നടന്നത് വലിയ ഒരു പൊട്ടിത്തെറിയായിരുന്നു. മുറ്റത്ത് പിടിപ്പിച്ച പുല്‍ത്തകിടിയെല്ലാം നശിക്കുന്നതിലേക്കാണ് ആ അബദ്ധം കൊണ്ടെത്തിച്ചത്.

‘പൂന്തോട്ടത്തില്‍ പാറ്റകളൊരുപാടുണ്ടെന്ന് ഭാര്യ പരാതിപ്പെട്ടു. അവയെ കൊന്നുതരണമെന്ന് അവള്‍ ആവശ്യപ്പെട്ടപ്പോള്‍ ഇറങ്ങിപ്പുറപ്പെട്ടതാണ്’ സെസര്‍ പറഞ്ഞു.

പാറ്റയുടെ ഉറവിടം കണ്ടെത്തി തീയിടാനാണ് ശ്രമിച്ചത്. എന്നാല്‍ പാറ്റയ്ക്ക് പകരം പുല്‍ത്തകിടി നശിക്കുകയും ചെയ്തു.

തീയിട്ടതും അവിടെ പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങള്‍ സെസരുടെ വീടിന്റെ സിസിടിവിയില്‍ നിന്നും ലഭിച്ചു. ഇതിനൊടകം നിരവധി പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM