പാര്‍ട്ടി പരിപാടികള്‍ ചുവപ്പിക്കാന്‍ പോലീസ്‌ സഖാക്കള്‍, പ്രത്യക്ഷ രാഷ്‌ട്രീയം പാടില്ലെന്ന ചട്ടം ലംഘിക്കുന്നു;  – UKMALAYALEE

പാര്‍ട്ടി പരിപാടികള്‍ ചുവപ്പിക്കാന്‍ പോലീസ്‌ സഖാക്കള്‍, പ്രത്യക്ഷ രാഷ്‌ട്രീയം പാടില്ലെന്ന ചട്ടം ലംഘിക്കുന്നു; 

Monday 30 September 2019 5:39 AM UTC

കണ്ണൂര്‍ Sept 30: പോലീസ്‌ അസോസിയേഷന്‍ സമ്മേളനങ്ങള്‍ സി.പി.എം. സമ്മേളനങ്ങള്‍ പോലെ ചുവപ്പിച്ച പോലീസ്‌ സഖാക്കള്‍ പാര്‍ട്ടി പരിപാടികളിലും സജീവം.

രാഷ്‌ട്രീയ അനുകൂല പോസ്‌റ്റുകളോ പരാമര്‍ശങ്ങളോ ലൈക്കുകളോ ഉണ്ടോ എന്ന്‌ മറ്റ്‌ രാഷ്‌ട്രീയ വിശ്വാസികളായ പോലീസുകാരുടെ സൈബര്‍ അക്കൗണ്ടുകള്‍ നിരന്തരം നിരീക്ഷിച്ച്‌ നടപടിക്ക്‌ ശിപാര്‍ശചെയ്യുന്ന പോലീസ്‌ അസോസിയേഷന്‍ നേതൃത്വം സി.പി.എം. അനുകൂല പോലീസുകാരുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റുകള്‍ കണ്ടില്ലെന്ന്‌ നടിക്കുകയാണെന്നാണ്‌ സേനക്കുള്ളില്‍ ആക്ഷേപം.

കഴിഞ്ഞ ദിവസം കതിരൂരില്‍ സി.പി.എം സംഘടിപ്പിച്ച പാട്യം ദിനാചരണ ചടങ്ങില്‍ പങ്കെടുത്ത സജീവ അസോസിയേഷന്‍ പ്രവര്‍ത്തകനായ കതിരൂര്‍ സ്‌റ്റേഷനിലെ സി.പി.ഒ. രഞ്‌ജിത്തിന്റെ പോസ്‌റ്റ്‌ ചൂണ്ടിക്കാട്ടിയാണ്‌ ഈ ആക്ഷേപമുന്നയിക്കുന്നത്‌.

കണ്ണൂരില്‍ പോലീസ്‌ അസോസിയേഷന്‍ പൂര്‍ണമായും സി.പി.എം. പോഷക സംഘടനയായതായാണ്‌ കുറ്റപ്പെടുത്തല്‍.

പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകനായ കതിരൂര്‍ സ്‌റ്റേഷനിലെ സി.പി.ഒ. രഞ്ജിത്ത് സി.പി.എം. സംഘടിപ്പിച്ച പാട്യം ദിനാചരണ ചടങ്ങിന്റെ ഫോട്ടോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം.
പോലീസ്‌ അസോസിയേഷന്‍ സമ്മേളനങ്ങളില്‍ സി.പി.എം.

സമ്മേളനങ്ങളെ അനുസ്‌മരിക്കുന്ന വിധത്തില്‍ രക്‌തസാക്ഷി സ്‌തൂപം ഒരുക്കി പുഷ്‌പാര്‍ച്ചന നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തത്‌ നേരത്തേ വിവാദമായിരുന്നു. സമ്മേളന പ്രതിനിധികള്‍ ചുവന്ന വേഷത്തില്‍ എത്തിയതും വിവാദമായിരുന്നു.

പ്രത്യക്ഷ രാഷ്‌ട്രീയം പാടില്ലെന്ന ചട്ടം ലംഘിച്ച്‌ പോലീസുകാര്‍ രാഷ്‌ട്രീയ പരിപാടികളില്‍ പങ്കെടുക്കുന്നത്‌ സേനയുടെ വിശ്വാസ്യത നഷ്‌ടപ്പെടുത്തുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അടുത്തകാലത്തായി കോടതികളും പോലീസിന്റെ രാഷ്ര്‌ടീയാതിപ്രസരത്തെ വിമര്‍ശിച്ചിട്ടുണ്ട്‌.

CLICK TO FOLLOW UKMALAYALEE.COM