Thursday 28 February 2019 3:48 AM UTC
ന്യൂഡല്‍ഹി Feb 28: ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച പാക്ക് വിമാനങ്ങളെ തുരത്താനുള്ള നീക്കത്തിനിടെ മിഗ്-21 വിമാനം തകര്‍ന്ന് ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന് വര്ധമാന് പാക്ക് കസ്റ്റഡിയിലാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.
ഇന്ത്യന്‍ പൈലറ്റ് കസ്റ്റഡിയിലാണെന്ന അവകാശവാദവുമായി പാക്കിസ്താന് നേരത്തെ രംഗത്തു വന്നുവെങ്കിലും ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇന്ന് വൈകുന്നേരത്തോടെയാണ് ഇന്ത്യന്‍ ഇക്കാര്യം സ്ഥിരീകരിച്ചത്.
പാക്ക് കസ്റ്റഡിയില്‍ ധീരമായ മറുപടി നല്കിയ വിങ് കമാന്‍ഡര്‍ അഭിനന്ദര്‍ റിട്ടയേഡ് എയര്‍ മാര്‍ഷല്‍ എസ് വര്‍ധമാന്റെ മകനാണ്. മകനെക്കുറിച്ചന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തന്നെ ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്. വര്ധമാന് രംഗത്ത് വന്നത്.
ഏറ്റവും ഒടുവിലായി പുറത്തുവന്ന അഭിനന്ദന്റെ വീഡിയോയിലുടെ ഇന്ത്യയില്‍ തെക്കന്‍ പ്രദേശത്ത് നിന്നുള്ളയാളെണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ക്യത്യമായ സ്ഥലം പറയാന്‍ ചോദ്യം ചെയ്യലിനിടെ അഭിനന്ദന് വിസമ്മതിക്കുകയും ചെയ്തു. എത്രയും വേഗം സുരക്ഷിതമായ തങ്ങളുടെ ഉദ്യോഗസ്ഥനെ തിരികെ നല്‍കണമെന്ന് ഇന്ത്യ പാക്കിസ്താന് താക്കീത് ചെയ്തിട്ടുണ്ട്.
CLICK TO FOLLOW UKMALAYALEE.COM