പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ബലൂച്, സിന്ധ്, പഷ്‌തോ മേഖലകള്‍ – UKMALAYALEE

പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ബലൂച്, സിന്ധ്, പഷ്‌തോ മേഖലകള്‍

Monday 23 September 2019 4:37 AM UTC

ഹൂസ്റ്റണ്‍ Sept 23: പാക്കിസ്ഥാനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ബലൂച്, സിന്ധ്, പഷ്‌തോ മേഖലകളില്‍ നിന്നുള്ളവര്‍. ഇതിനായി ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം വേണമെന്നും അവര്‍ ആവശ്യപ്പെടുന്നു. പി.ടി.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഹൂസ്റ്റണില്‍ നടക്കാന്‍ പോകുന്ന ഹൗഡി മോഡി പരിപാടിക്കായി മോഡിയും ട്രംപും എത്തുന്ന എന്‍.ആര്‍.ജി സ്‌റ്റേഡിയത്തില്‍ എത്തി ബലൂച്, സിന്ധ്, പഷ്‌തോ മേഖലകളില്‍ നിന്നുള്ള പ്രതിഷേധക്കാര്‍ ഇരു രാഷ്ട്രത്തലവന്‍മാരെയും കാണും.

1971ല്‍ ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടാന്‍ ഇന്ത്യ പിന്തുണ നല്‍കിയിരുന്നു. സമാനമായ മാതൃകയില്‍ ഇന്ത്യയുടെയും യു.എസിന്റെയും പിന്തുണ വേണമെന്നാണ് ബലൂച് നാഷണല്‍ മൂവ്‌മെന്റ് നേതാവ് നബി ഷാ ആവശ്യപ്പെടുന്നത്.

അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന പാക് പ്രവിശ്യയായ ഖൈബര്‍ പക്തൂണ്‍ഖ്വയിലെ ഗോത്ര വിഭാഗമാണ് പഷ്തൂണ്‍.

ഇവര്‍ക്കെതിരെ പാക് ഭരണകൂടത്തില്‍ നിന്ന് കടുത്ത പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളുമാണ് നേരിടുന്നത്.

ഇതുള്‍പ്പെടെയുള്ള മൂന്ന് പ്രവിശ്യകളില്‍ നിന്നുള്ളവര്‍ സ്വാതന്ത്ര്യം തേടി ഇന്ത്യ-യു.എസ് രാഷ്ട്രത്തലവന്‍മാരെ സമീപിക്കുന്നതിന് അതീവ രാഷ്ട്രീയപ്രാധാന്യമാണ് കല്‍പ്പിക്കപ്പെടുന്നത്.

CLICK TO FOLLOW UKMALAYALEE.COM