പാകിസ്താനില്‍ നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് കടത്തിയ 2000 ന്റെ കള്ളനോട്ട് പിടിച്ചു – UKMALAYALEE

പാകിസ്താനില്‍ നിര്‍മ്മിച്ച് ഇന്ത്യയിലേക്ക് കടത്തിയ 2000 ന്റെ കള്ളനോട്ട് പിടിച്ചു

Tuesday 11 February 2020 5:46 AM UTC

മുംബൈ Feb 11: ദുബായില്‍ നിന്നും വിമാനമിറങ്ങിയ ആളുടെ കൈവശം 24 ലക്ഷം വരുന്ന രണ്ടായിരത്തിന്റെ കള്ളനോട്ട് കെട്ട് പിടിച്ചെടുത്തു. ഞായറാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തില്‍ നടന്ന സംഭവത്തില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഒമ്പത് സുരക്ഷാ സവിശേഷതകളില്‍ ഏഴെണ്ണവും വരുന്ന നോട്ടുകളാണ് പിടിച്ചെടുത്തത്.

ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ പാകിസ്താനില്‍ അച്ചടിച്ച് ദുബായ് യ്ക്ക് അയച്ച നോട്ടുകെട്ടുകളാണെന്ന് പിടിക്കപ്പെട്ടയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള നോട്ടിന്റെ നിലവാരം വെച്ച് ഒരു സാധാരണക്കാരന് കള്ളനോട്ട് ആണെന്ന് അറിയാന്‍ ഏറെ പ്രയാസമായ രീതിയിലാണ് അച്ചടി. കല്‍വായില്‍ താമസിക്കുന്ന ജാവേദ് ഷെയ്ഖ് എന്ന 36 കാരനാണ് അറസ്റ്റിലായത്.

മുമ്പ് ദുബായിലും ബാങ്കോക്കിലും ഇയാള്‍ മുമ്പ് ഇത്തരം നോട്ട് എത്തിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ ഇയാളെ അന്താരാഷ്ട്ര ടെര്‍മിനലിന് സമീപത്ത് വെച്ചായിരുന്നു പിടിച്ചത്.

കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കള്ളനോട്ട് ഇയാളുടെ ബാഗിനുള്ളില്‍ ആ്യിരുന്നീതിനാല്‍ കണ്ടെത്താന്‍ ഒരു മണിക്കൂര്‍ വേണ്ടി വന്നു.

രാവിലെ 9.30 യോടെയായിരുന്നു അറസ്റ്റ്. നോട്ട് ബാഗിന്റെ ഉള്ളില്‍ പ്രത്യേക അറയുണ്ടാക്കി ആയിരുന്നു വെച്ചിരുന്നത്. നോട്ട് സജ്ജീകരിച്ചിരിക്കുന്ന രീതിയിലെ പ്രത്യേകത കൊണ്ട് ബാഗ്ഗേജ് സ്‌കാനറിന് കണ്ടെത്താനായില്ല.

മെഷീന് പ്രത്യേകം കണ്ടെത്താന്‍ കഴിയാത്ത വിധത്തില്‍ ചിതറിച്ച നിലയിലാണ് നോട്ട് വെച്ചിരുന്നത്. 2000 നോട്ടിന്റെ ഒമ്പതില്‍ ഏഴ് സുരക്ഷാ മാനദണ്ഡങ്ങളും പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്. എങ്കിലും രണ്ടെണ്ണത്തില പരാജയപ്പെട്ടു.

നോട്ടില്‍ ഉപയോഗിച്ച മഷി (വിവിധ ആംഗിളുകളില്‍ നോക്കുമ്പോള്‍ വ്യത്യസ്ത നിറം വരും), പ്രകാശത്തിനെതിരേ പിടിക്കുമ്പോള്‍ മാത്രം തെളിയുന്ന ചില സവിശേഷതകള്‍ എന്നിവ നോട്ടില്‍ ഉള്‍പ്പെടുത്താനായില്ല.

രാഷ്ട്രപിതാവിന്റെ ചിത്രം വരുന്നിടത്തെ ത്രെഡ്ഡുകള്‍, ലൈറ്റ് ആന്റ് ഷേഡ് എഫക്ടില്‍ വരുന്ന മഹാത്മാഗാന്ധിയുടെ നിഴല്‍ച്ചിത്രം വരുന്ന വാട്ടര്‍ മാര്‍ക്ക്, ഗാന്ധിയുടെ ചിത്രത്തിനും വെര്‍ട്ടിക്കല്‍ ബാന്റിനും ഇടയില്‍ വരുന്ന മാഗ്നിഫൈയിംഗ് ഗ്‌ളാസ് ഉപയോഗിച്ചാല്‍ മാത്രം നന്നായി കാണാന്‍ കഴിയുന്ന മൈക്രോ ലറ്ററിംഗ്, നോട്ട് തിരിച്ചു പിടിച്ച് കണ്ണിനടുത്ത് വെച്ച് നോക്കുമ്പോള്‍ മാത്രം കാണുന്ന ലാറ്റന്റ് ഇമേജ്, വാട്ടര്‍മാര്‍ക്കിന്റെ ഇടതുഭാഗത്തായി ബ്രെയ്‌ലി സവിശേഷതയ്ക്ക് സമാനമായ സാധാരണ രീതിയില്‍ കാണാനാകാത്ത ഐഡി മാര്‍ക്ക്, വലതു വശത്ത് വരുന്ന അശോക സ്തംഭം, കോണുകളില്‍ നിന്നും നോക്കുമ്പോള്‍ നിറം മാറുന്നതായി തോന്നുന്ന മഷി, പ്രകാശത്തിന് നേരെ പിടിക്കുമ്പോള്‍ കാണുന്ന നമ്പര്‍, ഫ്‌ളൂറസെന്റ് മഷിയില്‍ നോട്ടില്‍ പ്രിന്റ് ചെയ്തിരിക്കുന്ന നമ്പര്‍ പാനല്‍, അള്‍ട്രാ വയലറ്റ് വിളക്കുകള്‍ക്ക് മുന്നില്‍ പിടിക്കുമ്പോള്‍ കാണുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ എന്നിവയാണ് നോട്ട് തിരിച്ചറിയാന്‍ നല്‍കിയിരിക്കന്ന പ്രധാന സവിശേഷതകള്‍.

2016 ലെ നോട്ടു നിരോധനത്തിന് പിന്നാലെയാണ് വളരെ ഉയര്‍ന്ന സുരക്ഷാ നിലവാരം പുലര്‍ത്തുന്ന 2000 ന്റെ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്. 2019 ല്‍ ഉയര്‍ന്ന നിലവാരത്തില്‍ പ്രിന്റ് ചെയ്യപ്പെട്ട 2000 ന്റെ നോട്ടുകള്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നു.

CLICK TO FOLLOW UKMALAYALEE.COM