പശുവിന്റെ ചുണ്ടില്‍ ചുംബിച്ച് ‘കൗ കിസ്സിങ് ചലഞ്ച്’; വന്‍ തരംഗമാകുന്ന ചലഞ്ച് അപകടരമെന്ന് സര്‍ക്കാര്‍ – UKMALAYALEE
foto

പശുവിന്റെ ചുണ്ടില്‍ ചുംബിച്ച് ‘കൗ കിസ്സിങ് ചലഞ്ച്’; വന്‍ തരംഗമാകുന്ന ചലഞ്ച് അപകടരമെന്ന് സര്‍ക്കാര്‍

Sunday 19 May 2019 11:44 PM UTC

വിയന്ന May 20 : ഇന്റര്‍നെറ്റില്‍ കൗമാരക്കാരെ അപകടത്തിലേക്ക് നയിക്കുന്ന പല ചലഞ്ചുകളും എത്താറുണ്ട്. ഐസ്ബക്കറ്റ് ചലഞ്ച് പോലെയുള്ള ചലഞ്ചുകള്‍ പലപ്പോഴും വന്‍തരംഗമാവാറുണ്ട്. എന്നിരുന്നാലും കീകീ ചലഞ്ച്, ഡ്രാഗണ്‍ ബ്രെത്ത് ചലഞ്ച് തുടങ്ങിയ അപകടകരമായ ചലഞ്ചുകളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഈ ചലഞ്ചുകള്‍ ഏറ്റെടുത്ത നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ഇപ്പോള്‍ ഇന്റര്‍നെറ്റിലെ ഏറ്റവും പുതിയ ചലഞ്ചാണ് കൗ കിസ്സിങ് ചലഞ്ച് (Cow Kiss Challenge). സ്വിസ് ആപ്പായ കാസില്‍(Castl) ആണ് ബുധനാഴ്ച ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കായി ചലഞ്ച് പരിചയപ്പെടുത്തിയത്.

സ്വിസ് പൗരന്മാര്‍ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായാണ് പശുവിനെ ചുംബിക്കാനുള്ള ചലഞ്ച്.

കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിനാണ് വേണ്ടിയാണ് ഈ ഓണ്‍ലൈന്‍ ചലഞ്ചെന്നാണ് സംഘാടകര്‍ പറയുന്നത്.

നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുകയാണ് ചെയ്യേണ്ടത്.

എന്നാല്‍ ഈ ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളോട് ഓസ്ട്രിയന്‍ അധികൃതര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്ന് ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

തികച്ചും ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചലഞ്ചിനെ ഓസ്ട്രിയന്‍ സര്‍ക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM