പവന്‌ 32,000 രൂപ – UKMALAYALEE
foto

പവന്‌ 32,000 രൂപ

Tuesday 25 February 2020 8:32 AM UTC

കൊച്ചി Feb 25: പവന്‌ രാവിലെ 320 രൂപയും ഉച്ചകഴിഞ്ഞ്‌ 200 രൂപയും കൂടി സ്വര്‍ണവില 32000 ആയി. ഇന്നലെ മാത്രം കൂടിയത്‌ 520 രൂപ.
ചരിത്രത്തില്‍ ആദ്യമായി ഒരു ഗ്രാം സ്വര്‍ണത്തിന്‌ 4,000 രൂപ കടന്നു. ഇന്നലെ ഗ്രാമിന്‌ കൂടിയത്‌ 90 രൂപയും. പണിക്കൂലിയും ജി.എസ്‌.ടിയും അടക്കം ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 37,000 രൂപയെങ്കിലും ഏറ്റവും കുറഞ്ഞത്‌ നല്‍കണം. ഞായറാഴ്‌ച്ച ഗ്രാമിന്‌ 3,935 രൂപയും പവന്‌ 31,480 രൂപയുമായിരുന്നു നിരക്ക്‌. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ്‌ സ്വര്‍ണവില വര്‍ധിക്കുന്നത്‌.

ശനിയാഴ്‌ച 200 രൂപയും വെള്ളിയാഴ്‌ച 400 രൂപയും വര്‍ധിച്ചിരുന്നു. 20 ദിവസംകൊണ്ട്‌ 2,080 രൂപയാണ്‌ കൂടിയത്‌. രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നതും ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതുമാണ്‌ സ്വര്‍ണവില വര്‍ധിക്കാന്‍ കാരണം.

കൊറോണ വൈറസ്‌ വ്യാപിക്കുന്നതിനെത്തുടര്‍ന്ന്‌ രാജ്യാന്തരസാമ്പത്തിക രംഗത്തുണ്ടായ അനിശ്‌ചിതത്വത്തേത്തുടര്‍ന്ന്‌ സുരക്ഷിത നിക്ഷേപമെന്ന നിലയ്‌ക്ക്‌ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ്‌ രാജ്യാന്തരവിപണിയില്‍ വില കൂടാന്‍ കാരണം.

CLICK TO FOLLOW UKMALAYALEE.COM