പരീക്ഷാത്തട്ടിപ്പ്‌: മൂന്നുവര്‍ഷത്തെ റാങ്ക്‌ ലിസ്‌റ്റുകള്‍ പരിശോധിക്കുന്നു – UKMALAYALEE

പരീക്ഷാത്തട്ടിപ്പ്‌: മൂന്നുവര്‍ഷത്തെ റാങ്ക്‌ ലിസ്‌റ്റുകള്‍ പരിശോധിക്കുന്നു

Tuesday 3 September 2019 5:08 AM UTC

തിരുവനന്തപുരം Sept 3: പി.എസ്‌.സി. പരീക്ഷാത്തട്ടിപ്പു കേസില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തെ മുഴുവന്‍ റാങ്ക്‌ ലിസ്‌റ്റുകളും നിയമനങ്ങളും അന്വേഷണവിധേയമാക്കാന്‍ ക്രൈംബ്രാഞ്ച്‌.

ഇവയുടെ പൂര്‍ണവിവരങ്ങള്‍ ആവശ്യപ്പെട്ട്‌ അന്വേഷണസംഘം പി.എസ്‌.സി സെക്രട്ടറിക്കു കത്തയച്ചു.

സമഗ്ര അന്വേഷണം വേണമെന്നു ഹൈക്കോടതി ഉത്തരവിട്ട പശ്‌ചാത്തലത്തിലാണ്‌ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നത്‌. അന്വേഷണവിവരങ്ങള്‍ കോടതിയേയും അറിയിക്കും.

സംശായാസ്‌പദമായ നിയമനങ്ങളെക്കുറിച്ചും പ്രതികളുമായി ബന്ധമുള്ളവര്‍ ആരെങ്കിലും ഇത്തരത്തില്‍ റാങ്ക്‌ പട്ടികയില്‍ കയറിയിട്ടുണ്ടോ എന്നതും പരിശോധിക്കും.

നാലാം പ്രതി ഫയര്‍മാന്‍ റാങ്ക്‌ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. ഇതോടെ, ഫോണ്‍ ഉപയോഗിച്ചുള്ള പരീക്ഷാക്കോപ്പിയടി ഇതാദ്യമല്ലെന്ന നിഗമനത്തിലാണു ക്രൈംബ്രാഞ്ച്‌.

കേസിലെ മുഖ്യപ്രതിയും എസ്‌.എ.പി ക്യാമ്പിലെ പോലീസുകാരനുമായ ഗോകുലിനെ ജോലിയില്‍നിന്നു സസ്‌പെന്‍ഡ്‌ ചെയ്‌തു.

CLICK TO FOLLOW UKMALAYALEE.COM