പരസ്യങ്ങളില്‍ സ്വന്തം ചിത്രം : ടിക്കാറാം മീണയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി – UKMALAYALEE

പരസ്യങ്ങളില്‍ സ്വന്തം ചിത്രം : ടിക്കാറാം മീണയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Tuesday 23 April 2019 2:48 AM UTC

തിരുവനന്തപുരം April 23: സംസ്ഥാനത്ത് നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണയ്‌ക്കെതിരെ പരാതി. ഞയറാഴ് കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളില്‍ സ്വന്തം ചിത്രം വച്ച് പരസ്യം നല്‍കിയതിനാലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി.

മീണയുടെ നടപടി സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ലംഘംനമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ടാണ് ടിക്കാറാം മീണ പത്രങ്ങളില്‍ പരാതി നല്‍കിയത്. ഹൈകോടതിയിലെ അഭിഭാഷകനായ കൃഷ്ണ ദാസാണ് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച എല്ലാ പരാതികളും നല്‍കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണ് അതിനാലാണ് മീണയ്ക്ക് തന്നെ പരാതി നല്‍കിയത്.

ഏപ്രില്‍ 21നു മലയാളമടക്കമുള്ള എല്ലാ ഭാഷാ ദിനപത്രങ്ങളിലും നല്‍കിയ പരസ്യത്തില്‍ ടീ്ക്കാറാം മീണയായിരുന്നു. തുടര്‍ന്ന് ബീഹാറിലെ മുന്‍ തെരഞ്ഞെടുപ്പ് ഓഫീസറും സാഹിത്യകാരനുമായ എന്‍.എസ് മാധവന്‍ വിമര്‍ശിച്ചിരുന്നു.

മീണയുടെ നടപടി അനുചിതവും അന്തസ്സിനു കോട്ടംതട്ടുന്നതുമാണെന്ന് മാധവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചു.

ഞയറാഴ്ച കേരളത്തില്‍ ഇറങ്ങിയ പത്രങ്ങളിലാണ് മീണയുടെ ചിത്രം ഉള്‍പ്പെടുത്തിയ പത്രങ്ങള്‍ പ്രചരിച്ചത്. വോട്ടര്‍മാര്‍ക്ക്് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍ ഏതൊക്കെയാണെന്ന് ബോധവല്‍ക്കരിക്കുന്ന പരസ്യങ്ങളാണ് മീണ പ്രസിദ്ധീകിച്ചത്്.

CLICK TO FOLLOW UKMALAYALEE.COM