‘പരനാറി’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി – UKMALAYALEE

‘പരനാറി’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി

Friday 5 April 2019 3:45 AM UTC

കൊല്ലം April 5: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ അപാകതയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് യുക്തിക്കും വസ്തുതകള്‍ക്കും നിരക്കാത്തതാണ്. വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചിട്ടില്ല.

സര്‍ക്കാരുമായും ആലോചിച്ചല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പെരുമഴക്കു മുന്‍പേ ഡാമുകള്‍ തുറന്നില്ല എന്ന ആരോപണവും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. വിഷയത്തില്‍ കോടതിയാണ് അന്തിമ നിലപാട് സ്വീകരിക്കേണ്ടതെന്നും പിണറായി വിജയന്‍ പറഞ്ഞു.

കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രനെതിരെ കഴിഞ്ഞ തെരഞ്ഞെുടപ്പ് കാലത്ത് നടത്തിയ ‘പരനാറി’ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

താന്‍ പറഞ്ഞതില്‍ എന്താണ് പ്രശ്‌നം. രാഷ്ട്രീയത്തില്‍ നെറി വേണം. അതു പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. എല്‍.ഡി.എഫിനോട് ചെയ്തതിലും കടുത്ത അനീതി നാളെ യു.ഡി.എഫിനോട് ചെയ്യില്ലെന്ന് ആരു കണ്ടു-അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ലെന്ന് അമിക്കസ് ക്യൂറിയും പറഞ്ഞു.

അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് കോടതി തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാം. കോകാടതിയുടെ നിരീക്ഷണമോ കമന്റോ പോലുമല്ല. എല്ലാ കക്ഷികളില്‍ നി്‌നും വിരം ആരാഞ്ഞ ശേഷമല്ല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അമിത മഴയാണ് വെള്ളപ്പൊക്കത്തിനിടയാക്കിയതെന്ന് സാങ്കേതിക പരിജ്ഞാനമുള്ള കേന്ദ്ര ജലവിഭവ കമ്മീഷന്‍, മദ്രാസ് ഐഐടി തുടങ്ങിയവ കണ്ടെത്തിയിരുന്നു.

വെള്ളപ്പൊക്കത്തെ കേരളം കൈകാര്യം ചെയ്ത രീതിയെ വിദഗ്ധ സമിതികളും അന്താരാഷ്ട്ര സമൂഹവും അഭിനന്ദിച്ചിട്ടുണ്ട്. ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് അമിക്കസ് ക്യൂറി റിപ്പോര്‍ട്ടാണ് യഥാര്‍ത്ഥ്യമെന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് കോടതിയെ അപമാനിക്കുന്നതിന് തുല്യമാണ്.

അന്തിമ തീരുമാനം പറയേണ്ടത് കോടതിയാണ് എന്ന യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടാണ് ഇത് ചെയ്യുന്നതെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ഡാമുകള്‍ പ്രളയ നിയന്ത്രണത്തിന് ഉപയോഗിച്ചില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമല്ല. ജില്ലാ സംസ്ഥാന തലങ്ങളില്‍ മഴക്കെടുതിയെ നേരിടാവനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു.

പ്രതീക്ഷിക്കപ്പെട്ട മഴയെ ഉള്‍ക്കൊള്ളാനുള്ള ശേഷി ഇടുക്കി ഉള്‍പ്പെടെയുള്ള ഡാമുകള്‍ക്ക് ഉണ്ടായിരുന്നു. പ്രളയ സമയത്ത് ഒഴുകിയെത്തിയ വെള്ളത്തിന്റെ വലിയ പങ്ക് ഡാമുകളില്‍ സംഭരിച്ചുവയ്ക്കുകയാണ് ചെയ്തത്. ശേഷിക്കുന്ന വെള്ളം മാത്രമാണ് തുറന്നുവിട്ടത്.

നമ്മുടെ നദികള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതിലും അധികം വെള്ളമാണ് അമിത മഴയിലൂടെ ഉണ്ടായത്. അതാണ് വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും ഡാമുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും പിണറായി പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM