
പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രിൽ 2 ന് നോർത്ത് വിച്ചിൽ
Tuesday 22 March 2022 8:13 PM UTC

NORTHWICH March 22: പതിമൂന്നാമത് കൈപ്പുഴ സംഗമം ഏപ്രിൽ 2 ന് നോർത്ത് വിച്ചിൽ വച്ച് പൂർവ്വാധികം ഭംഗിയോടെ സംഘടിപ്പിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
യുകെയുടെ വിവിധ ഭാഗങ്ങളിലുള്ള കൈപ്പുഴക്കാർ എല്ലാവരും തങ്ങളുടെ നാടിൻ്റെയും നാട്ടുകാരുടേയും ഓർമ്മകൾ പങ്കിടുവാനും സഹപാഠികളെ കാണുവാനുമുള്ള അവസരമായിട്ടാണ് കൈപ്പുഴ സംഗമത്തിനെ കാണുന്നത്.
മുടക്കമില്ലാതെ പതിമൂന്നാമത് വർഷമാണ് കൈപ്പുഴ സംഗമം നടന്നു വരുന്നത്. സംഗമത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ജിജോ കിഴക്കേക്കാട്ടിൽ – 07961927956
സ്റ്റാനി ലൂക്കോസ് – 07894758068
ജോർജ് ജോസഫ് – 07882779321
പരിപാടി നടക്കുന്ന ഹാളിൻ്റെ വിലാസം:-
Lostock Social Club, Works Lane, Northwich, CW9 7NW
CLICK TO FOLLOW UKMALAYALEE.COM