ന്യൂയോര്‍ക്ക് ടൈംസിലും ചര്‍ച്ചയായി മലയാളത്തിന്റെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി – UKMALAYALEE
foto

ന്യൂയോര്‍ക്ക് ടൈംസിലും ചര്‍ച്ചയായി മലയാളത്തിന്റെ സൂപ്പര്‍ ഹീറോ മിന്നല്‍ മുരളി

Monday 17 January 2022 10:15 PM UTC

NEW YORK Jan 17: വിദേശ മാധ്യമങ്ങളിലും ചര്‍ച്ചയായി ടൊവനോ തോമസ്-ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി.

ദി ന്യുയോര്‍ക്ക് ടൈംസിലാണ് മിന്നല്‍ മുരളിയെ കുറിച്ച് പറയുന്നത്. നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീം ചെയ്യുമെന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെ കുറിച്ചുള്ള വാര്‍ത്തയിലാണ് മിന്നല്‍ മുരളിയുടെ പേരും ഇടം പിടിച്ചിരിക്കുന്നത്.

ഫാമിലി ബെല്‍ജിയന്‍ ഡ്രാമയും മെക്‌സിക്കന്‍ ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റിലുള്ളിടത്താണ് നിന്നും മിന്നല്‍ മുരളി ഇക്കൂട്ടത്തില്‍ ഇടം പിടിച്ചത്.

സംവിധായകന്‍ ബേസില്‍ ജോസഫ് ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.
ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചു കൊണ്ടിരുന്നത്.

CLICK TO FOLLOW UKMALAYALEE.COM