നോര്‍വിച്ചില്‍ കാറപകടത്തില്‍ മരിച്ച അമല്‍ പ്രസാദിന്റെ മൃതദേഹം സംസ്‌കരിച്ചു – UKMALAYALEE

നോര്‍വിച്ചില്‍ കാറപകടത്തില്‍ മരിച്ച അമല്‍ പ്രസാദിന്റെ മൃതദേഹം സംസ്‌കരിച്ചു

Saturday 24 April 2021 8:47 AM UTC

വര്‍ക്കല April 24: ദുഃഖവെള്ളിയാഴ്‌ച യുകെ മലയാളികളെ വേദയിലാഴ്ത്തി നോര്‍വിച്ചില്‍ കാറപകടത്തില്‍ മരിച്ച തിരുവനന്തപുരം വര്‍ക്കല സ്വദേശി അമല്‍ പ്രസാദി(24)ന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു.

വര്‍ക്കല പനയറ തൃപ്പോരിട്ടക്കാവ് ക്ഷേത്രത്തിന് സമീപം രോഹിണിമംഗലം വീട്ടുവളപ്പിലാണ് സംസ്‌കാരം നടന്നത്. പുലര്‍ച്ചെ 3.30 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമല്‍ പ്രസാദിന്റെ മൃതദേഹം ബന്ധുക്കളാണ് ഏറ്റുവാങ്ങിയത്.

നാട്ടില്‍ നിന്ന് പ്രതീക്ഷയോടെ യുകെയിലെത്തിയ അമല്‍ പ്രസാദിന്റെ വേര്‍പാട് എല്ലാവരിലും വേദനയായി. ഉപരിപഠനത്തിനാണ് അമല്‍ പ്രസാദ് യുകെയിലെത്തിയത്. 25 വയസ്സായിരുന്നു മാത്രം. ഏപ്രില്‍ 2 ന് ലണ്ടന്‍ സമയം പുലര്‍ച്ചെ 4.50ന് ലണ്ടനിലെ നോര്‍വിച്ച് ഭാഗത്തായിരുന്നു അപകടം.

അമല്‍, സഹപാഠികളായ നിഷാല്‍, ആകാശ് എന്നിവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചതാണ് മരണകാരണമായത്. പരിക്കേറ്റ മൂന്നുപേരെയും ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ലണ്ടനിലെ വിച്ച് ഗേറ്റ് വേ ഗ്രീന്‍ യൂണിവേഴ്‌സിറ്റിയിലാണ് അമല്‍ പഠിച്ചിരുന്നത്. പഠനത്തിനൊപ്പം നോര്‍വിച്ചിലുള്ള വര്‍ക്ക്‌ഷോപ്പില്‍ താത്കാലികമായി ഏതാനും ദിവസം ജോലി ചെയ്യാന്‍ അമല്‍ തയ്യാറായതിനിടെയാണ് അപകടം സംഭവിച്ചത്. അമലിന് ക്ലാസ് തുടങ്ങാന്‍ വൈകുമെന്നതിനാല്‍ താത്കാലിക ജോലി ചെയ്യുകയായിരുന്നു.

അപകടത്തില്‍പ്പെട്ട മൂവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഡ്രൈവ് ചെയ്യവേ ഉറങ്ങിപ്പോയതാണ് അപകട കാരണം. അമല്‍ മൂന്ന് ആഴ്ചകള്‍ക്ക് മുമ്പാണ് യുകെയിലെത്തിയത്.

തിരുവനന്തപുരം മോഹന്‍ദാസ് എഞ്ചിനീയറിങ് കോളേജില്‍ ബിടെക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഉപരിപഠനത്തിന്ല ണ്ടനിലെത്തിയതാണ്. വര്‍ക്കല പനയറ രോഹിണിമംഗലം വീട്ടില്‍ ജയപ്രസാദിന്റെയും സന്ധ്യാ പ്രസാദിന്റെയും മകനാണ്. സഹോദരന്‍ അതുല്‍ പ്രസാദ്

CLICK TO FOLLOW UKMALAYALEE.COM