നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി – UKMALAYALEE

നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള സൗദി വിമാനം ബഹ്‌റൈനില്‍ ഇറക്കി

Tuesday 10 March 2020 3:57 AM UTC

മനാമ March 10: നെടുമ്പാശ്ശേരിയില്‍ നിന്ന് പുറപ്പെട്ട സൗദി വിമാനം ബഹ്റൈനില്‍ ഇറക്കി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദിയിലേക്കുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.ഇതിനെ തുടര്‍ന്നാണ് നടപടി.

എത്ര നാള്‍ വരെയാണ് പ്രവേശന വിലക്ക് ഉണ്ടായിരിക്കുക എന്ന അറിയിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാനാകില്ല.

യാത്രക്കാരുടെ ആരോഗ്യപരിശോധന നടത്തുമെന്നാണ് വിവരം. വിമാനത്തിലുണ്ടായിരുന്ന നിരവധി മലയാളികള്‍ ബഹ്റൈന്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണ്.

ഇവരെ മറ്റൊരു വിമാനത്തില്‍ കേരളത്തിലേക്ക് തിരിച്ചയക്കും. കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിരുന്നു.

നേരത്തെ ലോകത്തിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ്-19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 14 രാജ്യത്തില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് പ്രവേശനം വിലക്കിയിരുന്നു.

പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, ഇറാന്‍, ഇറാഖ്, ലെബനന്‍, സൗത്ത് കൊറിയ,തായ്‌ലാന്‍ഡ്, നേപ്പാള്‍, ഈജിപ്ത്, സിറിയ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഖത്തറില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM