നെടുമ്പാശേരിയില്‍ നിന്നുള്ള 12 എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തും – UKMALAYALEE

നെടുമ്പാശേരിയില്‍ നിന്നുള്ള 12 എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരത്തു നിന്ന് സര്‍വീസ് നടത്തും

Saturday 10 August 2019 2:29 AM UTC

കൊച്ചി Aug 10: നെടുമ്പാശേരി വിമാനത്താവളം അടച്ച സാഹചര്യത്തില്‍ ഇവിടെ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും.

പേമാരിയെ തുടര്‍ന്ന് വെള്ളം കയറിയതോടെയാണ് നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച വൈകിട്ട് മൂന്നു വരെ അടച്ചിട്ടിരിക്കുന്നത്.

ഇതോടെ ഓഗസ്റ്റ് 10, 11 തിയതികളില്‍ ഇവിടെ നിന്നുള്ള 12 വിമാനങ്ങള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തും.

ആഭ്യന്തര സര്‍വീസുകള്‍ കൊച്ചി നാവിക വിമാനത്താവളത്തില്‍ നിന്ന് നടത്താനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.

സര്‍ക്കാരിന്റെ ആവശ്യ പ്രകാരം സര്‍വീസ് നടത്താന്‍ നേവി അനുമതി നല്‍കിയിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM