നെഗറ്റീവ് പബ്ളിസിറ്റി അരങ്ങു വാഴുന്ന യു കെ – UKMALAYALEE
foto

നെഗറ്റീവ് പബ്ളിസിറ്റി അരങ്ങു വാഴുന്ന യു കെ

Tuesday 3 January 2023 8:14 AM UTC

ജിബിൻ റോയ് താനിക്കൽ

ഈ നെഗറ്റീവ് പബ്ളിസിറ്റി കൊടുക്കുന്ന യു കെ യിലെ പുതിയ യൂട്യൂബ് വ്ലോഗെർമാരുടെ തള്ളും പരിഭവും കേട്ട് യു കെ മോഹം കുഴിവെട്ടി മൂടിയവർക്കും ഇപ്പോളും അതൊക്കെ കണ്ടു വരണോ വരേണ്ടയോ സംശയിച്ചു നിൽക്കുന്നവർക്കും, ഏറ്റവും അടുത്ത സുഹൃത്തുക്കളും കുടുംബത്തിൽ ഉള്ളവരും യു കെ യിലേക്ക് വണ്ടി കയറിയപ്പോൾ മുതൽ അസൂയ കാരണം ഉരുകി ഇരുന്നവർ ഉണ്ട് അവർ ഇപ്പോൾ പുതു വ്ലോഗേഴ്സിന്റെ തള്ളു കേട്ട് ഹാവു യു കെ നശിക്കുക ആണ് അത് കൊണ്ട് പോയവൻ ഒരിക്കലും രക്ഷപ്പെടില്ല എന്ന് ആശ്വാസം കൊള്ളുന്നവർക്കും വേണ്ടി ആണ് ഈ പോസ്റ്റ് !

എന്താണ് ഇപ്പോളത്തെ യു കെ യിലെ അവസ്ഥ?

സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും കാരണം യു കെ തകരുക ആണോ ?

കുടുംബത്തിലെ രണ്ടു പേർ ജോലിചെയ്താലും ചിലവ് കഴിഞ്ഞു സേവ് ചെയ്യാൻ പറ്റില്ലേ?

ആദ്യമേ വിലക്കയറ്റം! ഏതൊരു രാജ്യത്തെയും പോലെ അല്ല അതിലേറെ COVID പിടിച്ചു ഉലച്ച രാജ്യങ്ങളിൽ ഏറ്റവും ബാധിച്ച ഒരു രാജ്യം ആണ് യു കെ! അത് കൊണ്ട് തന്നെ തിരിച്ചു പഴയ അവസ്ഥയിലേക്ക് എത്താൻ കുറച്ചു സമയം എടുക്കും അത് വരെ ചിലപ്പോൾ വയർ മുറുകി ഉടുക്കേണ്ടി വരും ചിലവുകൾ കുറക്കേണ്ടി വരും! അല്ലാതെ ഇന്നലെ യു കെ കു വണ്ടി കയറി വന്നു ഒരു യൂട്യൂബ് ചാനലും തുടങ്ങി യു കെ യുടെ മുഴുവൻ അഭ്യന്തര കാര്യങ്ങളും സ്വന്തം ഏറ്റെടുത്തു തള്ളി മറിക്കുന്നവർ പറയുന്ന ഒരു ഭീകര അന്തരീക്ഷവും ഇവിടെ ഇല്ല!

ഈ അടുത്ത കാലത്തായി കഴിഞ്ഞ രണ്ടു വർഷത്തിന്റെ ഇടയിൽ വന്നവർക്കു ആണ് മുഴുവൻ പരാതിയും കാരണം അതിൽ ഏറെ കുറെ ആളുകളും GCC COUNTRYIL ഉണ്ടായിരുവർ ആണ്: അത് കൊണ്ട് തന്നെ അതിൽ കുറെ ആളുകൾക്ക് മാസവസാനം പ്രതീക്ഷിച്ച നീക്കി ഇരുപ്പു ഉണ്ടാകുന്നില്ല! GCC യിലെ പോക്കറ്റിന്റെ വലുപ്പം ഇവിടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ വണ്ടി കയറി വന്നവരുടെ കിളി പോയി ഇരിക്കുക ആണ്! കുറെ പേർ ഇനിയും സാഹചര്യങ്ങളോട് മനസു കൊണ്ട് പൊരുത്തപ്പെട്ടിട്ടില്ല !!!!എന്നാൽ മറു വശത്തു നാട്ടിൽ പട്ടി പണിയും പിച്ച കാശും വാങ്ങി ഉള്ളത് കൊണ്ട് സാഹചര്യങ്ങളോട് പൊരുത്ത പെട്ട് ജീവിച്ചിരുന്ന ഒരു പറ്റം നഴ്സുമാർ അവർ എന്ത് ആഹ്രഹിച്ചോ അത് ഇവിടെ കിട്ടുന്നുണ്ട് !

യു കെ ജീവിതത്തെ ഫുൾ നെഗറ്റീവ് പറഞ്ഞു പിന്തിരിപ്പിക്കുന്ന കുറെ പിന്തിരിപ്പൻ teams ഉണ്ട് അവർ പിന്നെയും എന്തിനാണ് ഇവിടെ കടിച്ചു തൂങ്ങി കിടക്കുന്നത് എന്ന് മാത്രം മനസ്സിൽ ആകുന്നില്ല.

ഈ അടുത്ത് നമ്മളെ ഞെട്ടിച്ച ഒരു വാർത്ത ആയിരുന്നു ഒരു നഴ്സിന്റെയും രണ്ടു കുഞ്ഞുങ്ങളെയും കൊലപാതക വാർത്ത !!!അതോടെ UK യിലെ ഒട്ടു മിക്ക ഫാമിലികളിലും ഇങ്ങനെ ഒക്കെ പ്രശ്നങ്ങൾ ആണെന്ന രീതിയിൽ ആയി അടുത്ത വാർത്തകൾ !!ഇവിടെ ഒരു കാര്യം മനസിലാക്കുക ബഹുഭൂരിപക്ഷം കുടുംബങ്ങളും സന്തോഷത്തോടെ വീട്ടിലെ എല്ലാ ജോലികളും ആൺ പെൺ വ്യത്യാസം ഇല്ലാതെ തുല്യമായി വീതം വെച്ച് ചെയ്തു ജീവിക്കുന്നവർ ആണ്! അതിന്റെ ഇടയിൽ പുരുഷൻ (ഭർത്താവ് ) എന്ന് പറഞ്ഞാൽ ജോലിയും കഴിഞ്ഞു വന്നു കുളിയും കഴിഞ്ഞു ഉമ്മറത്ത് കസേരയും ഇട്ടു പൂമുഖത്തേക്കു ഒരു ചായ എന്ന് പറഞ്ഞു ശീലിച്ച 90 കളിലെ ഭർത്താവിന്റെ റോൾ ഈ നൂറ്റാണ്ടിൽ ഇവിടെ ചെയ്യാൻ നോക്കരുത് നോക്കിയാൽ അവിടെ പ്രശ്നങ്ങൾ ഉണ്ടാകും! ഈ നാട്ടിൽ കുഞ്ഞുങ്ങളെ നോക്കലും, ഭക്ഷണം പാകം ചെയ്യലും, തുണി അലക്കല്ലും, വീട്‌ വൃത്തിയാക്കലും ഒക്കെ രണ്ടു പേരുടെയും ഉത്തരവാദ്യത്യം ആണ്! അത് പറ്റാത്തവനും യു കെ ജീവിതത്തിൽ കുറ്റങ്ങൾ മാത്രമേ കാണു !

മുകളിൽ പറഞ്ഞത് പോലെ രണ്ടു പേരും ജോലിചെയ്താലും ജീവിത ചിലവുകൾ കൂട്ടി മുട്ടുന്നില്ല എന്ന തരത്തിൽ ആണ് ഇപ്പോളത്തെ വാർത്തകൾ !!!എത്രെ ആലോചിച്ചിട്ടും ആ കണക്കു പിടികിട്ടുന്നില്ല ഏറ്റവും ചിലവ് കൂടിയ യു കെ യിലെ സ്ഥലങ്ങളിൽ പോലും ഒരു average കുടുംബത്തിന്റെ മാക്സിമം ചിലവ് 2500 പൗണ്ട് വരെ ആകാം രണ്ടു പേരും കുഞ്ഞുങ്ങളെ നോക്കൽ adjust ചെയ്തു ജോലി ചെയ്താൽ 3500 മുതൽ 5000 pound വരെ സമ്പാദിക്കാം ..(DEPEND UPON JOB and PLACE).അപ്പോൾ പിന്നെ തള്ളു വീരന്മാരുടെ കണക്കു എങ്ങനെ ശരി ആകും ഇത് job വിസയിൽ ഉള്ളവരുടെ കാര്യം ആണ് കേട്ടോ !!!!!

Student Visa: ഈ അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ആളുകൾ നമ്മുടെ നാട്ടിൽ നിന്നു എത്തിയ student വിസയിൽ എത്തിയ നാടാണ് UK ..അതും ഒരു ഉപകാരവും ഇല്ലാതെ കുറെ കോഴ്‌സുകളിൽ ഏജന്റുമാരുടെ മോഹന വാഗ്ദാനങ്ങൾ കേട്ട് കുടുംബം അടച്ചാണ് ഒട്ടു മിക്ക ആളുകളും കയറി വരുന്നത് കുറെ പേർ കുഞ്ഞുങ്ങളെയും കൊണ്ട് !!അവരുടെ പച്ചയായ ജീവിതം ആണ് കാര്യത്തിലെ കണക്കുകൾ 20 മണിക്കൂർ മാത്രം ആഴ്ചയിൽ ജോലി ചെയ്യാൻ പറ്റുന്ന STUDENT ആപ്പ്ളിക്കന്റും മുഴുവൻ സമയം ജോലി ചെയുന്ന ഡിപെൻഡിന്റെയും സാലറി എങ്ങനെ കൂട്ടി വെച്ചാലും കോഴ്സ് ഫീസും വീട് ചിലവകളും എല്ലാം കൂടി കൂട്ടി മുട്ടിക്കാൻ പറ്റില്ല എന്ന യാഥാർഥ്യം തിരിച്ചു അറിയണം ..STUDENT വിസയിൽ വരാൻ ഉദ്ദേശിക്കുന്നവർക് വേണ്ടി ഒരു പോസ്റ്റ് പിന്നാലെ ഇടാം !!!

അപ്പോൾ പറഞ്ഞു വന്നത് എന്താണെന്നു വെച്ചാൽ UK കു ഒന്നും സംഭവിച്ചിട്ടില്ല !!!നമ്മുടെ ചിന്താഗതികൾ ആണ് തെറ്റ് ഈ വില കയറ്റത്തിൽ ഒരു കുടുംബത്തിന്റെ ചിലവ് മുമ്പുള്ളതിനേക്കാൾ 250-മുതൽ 500 പൗണ്ട് വരെ കൂടിയിട്ടുണ്ടാകാം അപ്പോൾ മിനിമം salaryilum basic സാലറിയിലും ഒക്കെ growth ഉണ്ടായിട്ടും ഉണ്ട് എന്നും മറക്കരുത്.

അതിലൊക്കെ ഉപരി മുൻപുള്ള പോസ്റ്റുകളിൽ പറഞ്ഞിട്ടുള്ളത് തന്നെ വീണ്ടും പറയുന്നു ..കോടികൾ സമ്പാദിക്കാം നാട്ടിൽ കൊട്ടാരം പോലുള്ള വീടും പണിയാം ,എല്ലാ വർഷവും നാട്ടിൽ പോയി പള്ളി പെരുന്നാളും ഓണാഘോഷവും ഒക്കെ ഏറ്റെടുത്തി നടത്തി UK കാരന്റെ വമ്പു കാണിച്ചിട്ട് തിരിച്ചു പോരാം എന്ന ചിന്താഗതിയും ആയി ആരും പെട്ടി കെട്ടണ്ട …പണം സമ്പാദിക്കാൻ നാട്ടിലെ അക്കൗണ്ടിൽ ബാലൻസ് കാണാൻ GCC ആണ് നല്ലതു !!!മുകളിൽ പറഞ്ഞത് പോലെ GCC രാജ്യങ്ങളിൽ നല്ല ജോലി ചെയ്തു കൊണ്ടിരുന്നവർക് പെട്ടന്നു സാഹചര്യങ്ങൾ മാറിയപ്പോൾ പല കാര്യങ്ങളും digest ആകില്ല !!അപ്പോൾ സ്വാഭാവികം ആയും കുറ്റങ്ങൾ ഉണ്ടാകും !!!എന്നാൽ 10-15 year GCC രാജ്യങ്ങളിൽ നല്ല ജോലി നല്ല ശമ്പളത്തിൽ ചെയ്തിട്ട് UK യിൽ വന്നിട്ട് “ശരിക്കും സമാധാനം ആയി ഇപ്പോൾ ആണ് ജീവിക്കുന്നത് “എന്ന് പറഞ്ഞവരെയും എനിക്ക് അറിയാം !!!
അപ്പോൾ കിട്ടുന്നത് മുഴുവൻ TAX കൊടുക്കാൻ മാത്രമേ ഉള്ളു എന്ന് പറഞ്ഞു വിലപിക്കുന്നവരോട് നമ്മൾ കൊടുക്കുന്ന TAX പല രീതിയിൽ നമ്മൾക്ക് തന്നെ തിരിച്ചു കിട്ടുന്നുണ്ട് എന്ന കാര്യം മറക്കരുത് ..

മക്കളുടെ വിദ്യാഭ്യാസം ആയും ചികിത്സ ആയും (NB:ഹോസ്പിറ്റലിലെ വെയ്റ്റിംഗ് പറഞ്ഞു ആരും വരേണ്ട രോഗത്തിന്റെ emergency അനുസരിച്ചു ഇവിടെ ചികിത്സ ഇപ്പോളും കിട്ടുന്നുണ്ട്,ഇവിടെ ആരും ചികിത്സ കിട്ടാതെയും ചികിത്സ പിഴവ് മൂലമോ മരിക്കാറില്ല ).എന്തിനു ഏറെ പറയുന്നു UK യുടെ പൊലിമ കാണിക്കാൻ നമ്മൾ social മീഡിയയിൽ Status ആയും reels ആയും ഒക്കെ ഇടുന്ന കണ്ണിനു കുളിർമ ഏകുന്ന ഈ ഭൂപ്രകൃതി ,ശുദ്ധ വായു ശ്വസിച്ചു ജീവിക്കാൻ തക്ക വിധം ആകുന്നതൊക്കെ നമ്മുടെ tax കൊണ്ട്‌ തന്നെ ആണ് !!!എത്രെ ദൂരം വണ്ടി ഓടിച്ചാലും മടുപ്പു തോന്നാതെ റോഡുകൾ ഒക്കെ നമ്മുടെ tax തന്നെ ആണ് ..പിന്നെ GCC യിലും നാട്ടിലും നിൽകുമ്പോൾ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിനും ഒക്കെ ലക്ഷങ്ങൾ ബാങ്ക് ബാലൻസ് ഉണ്ടാക്കി വെക്കുന്ന നമ്മുക്ക് അതിവിടെ കരുതേണ്ട ..ഉന്നത വിത്യാഭ്യാസത്തിനു സർക്കാർ ലോൺ കൊടുത്തോളും അത് കുട്ടികൾ പഠന കാലത്തു തന്നെ ജോലി എടുത്തു വീട്ടിക്കൊള്ളും ..ഒരു കുടുംബം ഇവിടുത്തെ എല്ലാ ചിലവും കഴിഞ്ഞു 1000-1500 പൗണ്ട് വരെ ബാക്കി വെച്ചാലും ആ പണം കുടുംബ സഹായവും നാട്ടിലെ സഹായവും ഒക്കെ ചെയാം !!!!

അപ്പോൾ ആഹ്രഹിക്കുന്നത് Quality of Life ,Freedom..കുടുംബത്തിന്റെ കൂടെ ഏറെ സമയം ,സുഹൃത്തുക്കളും കുടുംബവും ആയുള്ള ഒത്തു ചേരലുകൾ എല്ലാ വർഷവും നാട്ടിൽ പോയി ലക്ഷങ്ങൾ പൊട്ടിക്കാതെ അതിന്റെ നാലിൽ ഒന്ന് പൈസ കൊണ്ട് യൂറോപ്യൻ രാജ്യങ്ങൾ (France,Germany,Portugal,Spain,Italy etc…)കണ്ടു വരാം ..അപ്പോൾ വർഷത്തിൽ ഒരിക്കൽ എങ്കിലും ഒരു യൂറോപ്യൻ tour അങ്ങനെ മക്കൾക്കു കൊടുക്കാൻ ഒരുപാട് നല്ല ഓർമ്മകൾ പുതിയ കാര്യങ്ങൾ പഠിക്കാൻ ഉള്ള അവസരങ്ങൾ ഒക്കെ ആണ് കൊടുക്കാൻ ആഹ്രഹിക്കുന്നതെങ്കിൽ ധൈര്യമായി കേറി വാടാ മക്കളേ എന്ന് തന്നെ പറയും ..അല്ല പൈസക്ക് മാത്രം ആണ് മുൻതൂക്കം കൊടുക്കുന്നതെങ്കിൽ ഇങ്ങോട്ടു വരരുത് ..അങ്ങനെ ഉള്ളവർ സമാധാനം ആയി ഇവിടെ ജീവിക്കുന്നവർക് പോലും negative energy ആണ് കൊടുക്കുക …

അല്ലാതെ കുറെ തള്ളു വ്ലോഗേഴ്സിന്റെയും നെഗറ്റീവ് വ്ലോഗേഴ്സിന്റെയും ആധികാരിക വർത്തമാനങ്ങൾ കേട്ട് ആരും അമാന്തിച്ചു നിൽക്കേണ്ട !!!!നിങ്ങളുടെ life നിങ്ങളുടെ choice ആണ് അത് എങ്ങനെ ആണ് ജീവിക്കേണ്ടത് എന്ന് നിങ്ങൾക്കു തീരുമാനിക്കാം !!!!! – Jibin Roy Thanickal

CLICK TO FOLLOW UKMALAYALEE.COM