നിരവധി സി.പി.എം ക്രിമിനലുകള്‍ സന്നിധാനത്തെത്തിയിട്ടുണ്ട് – UKMALAYALEE

നിരവധി സി.പി.എം ക്രിമിനലുകള്‍ സന്നിധാനത്തെത്തിയിട്ടുണ്ട്

Monday 22 October 2018 4:00 AM UTC

ശബരിമല Oct 22: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിരവധി സ്ത്രീകള്‍ ശബരിമലയില്‍ കയറുവാന്‍ എത്തിയെങ്കിലും എതിര്‍പ്പുകളും പ്രതിഷേധങ്ങളെ തുടര്‍ന്ന് അവര്‍ക്കൊന്നും മുന്നോട്ടു പോകാന്‍ സാധിക്കാതെയായി.

ഈ സാഹചര്യത്തിലാണ് പമ്പയിലും നിലയ്ക്കലിലും നിരോധനാക്ഞ്ഞ പ്രഖ്യാപിക്കുകയും നിരവധി പോലീസുകാരെ സന്നിധാനത്തും പമ്പയിലും വിന്യസിക്കുകയും ചെയ്തത്.

തുലാമാസ പൂജയ്ക്കായി ഈ മാസം 18നാണ് ശബരിമല നട തുറന്നത്. പൂജകള്‍ക്ക് ശേഷം നാളെ നട അടയ്ക്കുകയാണ്.

ഇതിന് മുന്നോടിയായി യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനായി നിരവധി സി.പി.എം ക്രിമിനലുകള്‍ സന്നിധാനത്തെത്തിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ അറിയിച്ചു.

ഇതിനെ എന്ത് വില കൊടുത്തും അയ്യപ്പ ഭക്തര്‍ ചെറുത്ത് തോല്‍പ്പിക്കുമെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

ശബരിമലയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുകയാ

ണ്. അവസാന നിമിഷം യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണിത്.

നിരവധി സി.പി.എം ക്രിമിനലുകളും സന്നിധാനത്തെത്തിയിട്ടുണ്ട്. അയ്യപ്പഭക്തര്‍ എന്തുവിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുക തന്നെ ചെയ്യും.

CLICK TO FOLLOW UKMALAYALEE.COM