നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ: വൈറലായി നിരജ്ഞന്റെ കുഞ്ഞ് വിഡിയോ
Friday 13 March 2020 5:07 AM UTC
March, 13: കൊറോണയ്ക്കെതിരെ സംസ്ഥാനം മുഴുവന്‍ പ്രതിരോധം തീര്‍ക്കുമ്പോള്‍ നിരജ്ഞന് എന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ വിഡിയോ വൈറലാകുന്നു. കൊറോണ വരാതിരിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന വ്യക്തമായി വിഡിയോയിലൂടെ നിരഞ്ജന് പറയുന്നു.
പൈപ്പിന് ചുവട്ടില്‍ നിന്ന് കൈ കഴുകുന്ന നിരഞ്ജന്റെ അനിയനില്‍ നിന്നാണ് വിഡിയോ തുടങ്ങുന്നത്.
‘വെള്ളത്തില്‍ കളിക്കരുത്’ എന്ന അമ്മയുടെ വാണിംഗിന് ‘ഇങ്ങനെ കളിച്ചില്ലെങ്കില്‍ പണി കിട്ടുമമ്മേ’ എന്നാണ് കുട്ടിയുടെ കൌണ്ടര്‍. തുടര്‍ന്ന് ചുമയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഷേക്ക് ഹാന്‍ഡും ഹഗ്ഗിംഗും ഒഴിവാക്കണമെന്ന നിര്‍ദ്ദേശങ്ങളും പിന്നാലെ വരുന്നുണ്ട്.
നിനക്കു ഞങ്ങളെ ഒരു ചുക്കും ചെയ്യാനാവില്ലെടാ കൊറോണാ വൈറസേ എന്ന പഞ്ച് ലൈനോടെയാണ് പുതിയ വീഡിയോ അവസാനിക്കുന്നത്.
മന്ത്രി തോമസ് ഐസക്കാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അനിയനെ താരമാക്കി നിരഞ്ജനാണ് സ്ക്രിപ്റ്റും കാമറയും എഡിറ്റിംഗും സംവിധാനവുമൊക്കെ. തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് ഈ സഹോദരങ്ങള്‍.
നിരഞ്ജന് എട്ടാം ക്ലാസിലും നീരജ് എല്‍കെജിയിലും. സ്കൂളിലെ സിനിമാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് നിരഞ്ജന്.
നമ്മളില്‍ നിന്ന് ആരിലേയ്ക്കും കൊറോണാ പടരാന്‍ ഇടവരരുത് എന്ന സന്ദേശമായിരുന്നു ആദ്യ വീഡിയോയില്‍.
https://www.facebook.com/thomasisaaq/videos/690790384992575/
CLICK TO FOLLOW UKMALAYALEE.COM