നിങ്ങൾ പാടൂ കെഎസ് ചിത്ര കേൾക്കും; ലോക് ഡൗൺ പിരിമുറുക്കം കുറയ്ക്കാൻ ക്യാമ്പയിനുമായി ഡിവെെഎഫ്ഐ – UKMALAYALEE

നിങ്ങൾ പാടൂ കെഎസ് ചിത്ര കേൾക്കും; ലോക് ഡൗൺ പിരിമുറുക്കം കുറയ്ക്കാൻ ക്യാമ്പയിനുമായി ഡിവെെഎഫ്ഐ

Friday 27 March 2020 1:46 AM UTC

KOCHI March 27: കൊറോണയെ പ്രതിരോധിക്കാൻ ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരിക്കുന്നവർക്ക് വേണ്ടി വ്യത്യസ്തമായ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ.

പാട്ടുപാടൂ, കെ എസ് ചിത്ര കേൾക്കും എന്ന ക്യാമ്പയിനുമായാണ് ഡിവൈഎഫ്ഐ കൊറോണക്കാലത്തെ പിരിമുറുക്കത്തിന് അയവ് വരുത്താനായി രംഗത്ത് വന്നിരിക്കുന്നത്.

മാനസിക പിരിമുറുക്കം നേരിടാൻ ഇതിനകം തന്നെ സ്റ്റേറ്റ് കാൾ സെന്ററിൽ നിന്നും വിദഗ്ധരായവരുടെ സേവനം ഉറപ്പ് വരുത്തുന്നുണ്ട്. ഇതിനു പുറമെയാണ് വിവിധ കഴിവുകൾ ഉള്ളവർക്ക് അവരുടെ സർഗ്ഗശേഷി പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുന്നതെന്ന് ഡിവൈഎഫ്ഐ ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി

ഫേസ്ബുക്ക് പോസ്റ്റ്

പാട്ട് പാടൂ ,

നിങ്ങളുടെ മധുരശബ്ദം മലയാളത്തിന്റെ വാനമ്പാടി കേൾക്കും
രാജ്യം സമ്പൂർണമായ ലോക് ഡൗണിൽ. നമ്മൾ എല്ലാപേരും ആദ്യമായാണ് ഇത്രയും ദീർഘമായ കാലം വീട്ടിൽ കഴിച്ചുകൂട്ടാൻ നിർബന്ധിതരാകുന്നത്.

സ്വാഭാവികമായും ദീർഘമായ ഈ വീട്ടിലിരിപ്പ് ഏതൊരാൾക്കും വിരസത സൃഷ്ടിക്കാം. ആളുകൾ വീടുകളിൽ ഇരുന്നു ബോറടിക്കുന്നു. മാനസിക പിരിമുറുക്കവും വിരസതയും നമ്മുടെ സഹോദരങ്ങളെ അസ്വസ്ഥമാക്കുന്നു.

നോവൽകൊറോണ വൈറസിനെ നമ്മൾ അതിജീവിക്കുമ്പോൾ സമൂഹത്തിന്റെയാകെ ഊർജസ്വലതയും ശുഭാപ്തി വിശ്വാസവും നമുക്ക് സംരക്ഷിക്കാനാകണം.

ഈ ഉദ്ദേശത്തോടെയാണ് ഡിവൈഎഫ്ഐ വീട്ടിലിരിക്കുന്നവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത്.

മാനസിക പിരിമുറുക്കം നേരിടാൻ ഇതിനകം തന്നെ സ്റ്റേറ്റ് കാൾ സെന്ററിൽ നിന്നും വിദഗ്ധരായവരുടെ സേവനം ഉറപ്പ് വരുത്തുന്നുണ്ട്. ഇതിനു പുറമെയാണ് വിവിധ കഴിവുകൾ ഉള്ളവർക്ക് അവരുടെ സർഗ്ഗശേഷി പ്രദർശിപ്പിക്കാൻ ഡിവൈഎഫ്ഐ അവസരം ഒരുക്കുന്നത്.

പാട്ട് പാടൂ ,

നിങ്ങളുടെ മധുരശബ്ദം മലയാളത്തിന്റെ പ്രിയപ്പെട്ട വാനമ്പാടി കേൾക്കും, അഭിപ്രായം പറയും.

കെ എസ് ചിത്ര കേൾക്കുന്ന, അഭിപ്രായം രേഖപ്പെടുത്തുന്ന ഗാനാലാപനം ഡിവൈഎഫ്ഐ കേരള യുടെ പേജിൽ പോസ്റ്റ്‌ ചെയ്യും, യുവധാരയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യും.

കോവിഡ്=19
നമ്മൾ അതിജീവിക്കും.
തളരില്ല,
തലയുയർത്തി നേരിടും.

CLICK TO FOLLOW UKMALAYALEE.COM