നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യ ദ്രോഹികള്ക്കൊപ്പമോ?: പൃഥ്വിരാജ് അടക്കമുള്ള താരങ്ങള്‍ മറുപടി പറയണമെന്ന് ശോഭ സുരേന്ദ്രന്
Wednesday 18 December 2019 6:03 AM UTC
KOCHI Dec 18: ജാമിയ മിലിയ സര്‍വ്വകലാശാല ഉള്‍പ്പെടെ രാജ്യത്താകമാനം പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തില്‍ സിനിമാ താരങ്ങളുടെ നിലപാടിനെ ചോദ്യം തെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്.
നിങ്ങള്‍ രാജ്യത്തിനൊപ്പമാണോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ എന്ന് ശോഭ സുരേന്ദ്രന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ഡല്‍ഹിയിലെ ജാമിയ മിലിയ, അലിഗഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
പാര്‍വ്വതി തിരുവോത്ത്, അമല പോള്‍, നൈല ഉഷ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, ജയസൂര്യ, ഷെയ്ന് നിഗം തുടങ്ങിയ താരങ്ങളാണ് പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജാമിഅ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുടെ പേരില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടക്കുന്ന ആള്‍ക്കൂട്ട കോലാഹലത്തെ പിന്തുണച്ച പൃഥ്വീരാജ് സുകുമാരന്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ചില ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി പറയണം:
നിങ്ങള്‍ ആരുടെ പക്ഷത്താണ്? ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്കൊപ്പമോ, അതോ നിയമവിധേയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്കാന് നിയമ ഭേദഗതി വഴി തീരുമാനമെടുത്ത തെരഞ്ഞടുക്കപ്പെട്ട കേന്ദ്ര സര്‍ക്കാരിനൊപ്പമോ?
നിങ്ങള്‍ രാജ്യത്തിനൊപ്പമോ അതോ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പമോ?നിങ്ങള്‍ പാര്‍ലമെന്റിനൊപ്പമോ അതോ ഒരൊറ്റ ഇന്ത്യന്‍ പൗരര്‍ക്കും ഈ നിയമ ഭേദഗതി എതിരാകില്ല എന്ന് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നല്കിയ ഉറപ്പിനു വിലഅരാജകവാദികള്‍ക്കൊപ്പമോ?
ഈ ചോദ്യങ്ങള്‍ നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു എന്നത് രാജ്യം കടന്നു പൊയ്ക്കൊണ്ടിരിക്കുന്ന അതിപ്രധാന സാഹചര്യവുമായി ചേര്‍ത്താണ് കാണേണ്ടത്.
പൃഥ്വിരാജും ഇന്ദ്രജിത്തും പാര്‍വതി തിരുവോത്തും ഉള്‍പ്പെടെ കൈയടിയും ലൈക്കുകളും സ്വന്തം സിനിമകളുടെ പ്രമോഷനും ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ട്.
ഈ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ അറിയാം നിങ്ങളുടെ തിരിച്ചറിവ് എത്രത്തോളമുണ്ടെന്ന്, തിരുത്താന്‍ നിങ്ങള്‍ തയ്യാറുണ്ടോ എന്ന്.
കേരളത്തിന് താല്പര്യമുണ്ട് അതറിയാന്‍.
സ്വന്തം വീട്ടില്‍ നിന്നുത്ഭവിച്ച വിപ്ലവമെന്ന് ജാമിഅ ആള്‍ക്കൂട്ടത്തെ ഗ്ലോറിഫൈ ചെയ്തവരുടെ മനസ്സില്‍ ഇപ്പോഴും അതു തന്നെയാണോ?
CLICK TO FOLLOW UKMALAYALEE.COM