നിങ്ങളൊരു പോരാളിയാണ്, ഈ വെല്ലുവിളിയും അതിജീവിക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് മോഡി – UKMALAYALEE

നിങ്ങളൊരു പോരാളിയാണ്, ഈ വെല്ലുവിളിയും അതിജീവിക്കും: ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് മോഡി

Saturday 28 March 2020 1:35 AM UTC

ന്യൂഡല്‍ഹി March 28: കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ട്വിറ്ററിലൂടെയാണ് മോഡിയുടെ സന്ദേശഗ.
പ്രിയപ്പെട്ട ബോറിസ് ജോണ്‍സന്‍, നിങ്ങള്‍ ഒരു പോരാളിയാണ്.. ഈ വെല്ലുവിളിയും നിങ്ങള്‍ അതിജീവിക്കും. നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. ആരോഗ്യമുള്ള ഒരു യു.കെയെ ഉറപ്പുവരുത്തുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും നല്‍കുന്നു.. മോഡി ട്വിറ്ററില്‍ കുറിച്ചു.

കോവിഡ് ബാധ സ്ഥിരീകരിച്ച കാര്യം ബോറിസ് േജാണ്‍സന്‍ തന്നെയാണ് ട്വിറ്ററിലെ ീഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയത്.

ഔദ്യോഗിക വസതിയില്‍ സെല്‍ഫ് ഐസോലേഷനിലാണ് ബോറിസ് ജോണ്‍സന്‍.

കൊറോണയ്‌ക്കെതിരായ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും അദേഹം സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM