Thursday 6 September 2018 12:30 AM UTC
ന്യുഡല്‍ഹി Sept 6: കേരളത്തിലെ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശനാനുമതി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി പ്രവേശനാനുമതി നല്‍കിയത് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആണ് അടിയന്തരമായി സുപ്രീം കോടതിയെ സമീപിച്ചത്.
അടിയന്തര സ്വഭാവം പരിഗണിച്ച് ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
തൊടുപുഴ അല്‍ അസര്‍ കോളജ്, ഡി.എം കോളജ് വയനാട്, പി.കെ ദാസ് കോളജ് പാലക്കാട്, എസ്.ആര്. കോളജ് തിരുവനന്തപുരം എന്നിവടങ്ങളിലെ പ്രവേശനമാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഈ കോളജുകളിലെ പ്രവേശന നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്.
അതേസമയം, ഈ കോളജുകളില്‍ വിദ്യാര്‍ത്ഥികള്‍ കൗണ്‍സിലിംഗ് പൂര്‍ത്തിയാക്കി പ്രവേശനം നേടിക്കഴിഞ്ഞുവെന്ന് സര്‍ക്കാരും മാനേജ്മെന്റുകളും ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ സംഭവിച്ചുവെങ്കില്‍ ആ വിദ്യാര്‍ത്ഥികള്‍ പുറത്തുപോകേണ്ടിവരുമെന്ന നിരീക്ഷണവും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നടത്തി.
ഓഗസ്റ്റ് 30നാണ് ഈ നാല് കോളജുകള്‍ക്ക് പ്രവേശന അനുമതി നല്കി ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതുപ്രകാരം ഈ കോളജുകളില്‍ ഇന്നലെയും ഇന്നുമായി കൗണ്‍സിലിംഗ് നടപടികളും പൂര്‍ത്തിയായിരുന്നു.
CLICK TO FOLLOW UKMALAYALEE.COM