നാട്ടുകാർക്കും മിമിക്രിക്കാർക്കും കോമാളി, മക്കൾ പച്ചക്ക് ആട്ടും, ഭാര്യ അവന്റെ പൗരുഷത്തെ പുച്ഛിക്കും, ചത്തു തുലയട്ടെ എന്ന് സോഷ്യല്‍ മീഡിയ; എന്നിട്ടും ഒരു വിഡ്ഢിച്ചിരിയോടെ മദ്യത്തിന് പിന്നാലെ അവൻ പേ പിടിച്ചലയുന്നത് എന്തുകൊണ്ട്? ഡോക്ടറുടെ കുറിപ്പ് – UKMALAYALEE

നാട്ടുകാർക്കും മിമിക്രിക്കാർക്കും കോമാളി, മക്കൾ പച്ചക്ക് ആട്ടും, ഭാര്യ അവന്റെ പൗരുഷത്തെ പുച്ഛിക്കും, ചത്തു തുലയട്ടെ എന്ന് സോഷ്യല്‍ മീഡിയ; എന്നിട്ടും ഒരു വിഡ്ഢിച്ചിരിയോടെ മദ്യത്തിന് പിന്നാലെ അവൻ പേ പിടിച്ചലയുന്നത് എന്തുകൊണ്ട്? ഡോക്ടറുടെ കുറിപ്പ്

Tuesday 31 March 2020 12:23 AM UTC

KOLLAM March 31: ഒരാൾ ADS patient ആവുന്നത് അയാളുടെ ചെറുപ്പത്തിലെ അനുഭവങ്ങൾ കൊണ്ടോ ഭാര്യയുമായി വഴക്കിടുന്നത് കൊണ്ടോ ഒന്നുമല്ല. അതൊക്കെ അവൻ സ്വന്തം conscious thinkingനെ തൃപ്തിപ്പെടുത്താൻ പറയുന്ന excuses മാത്രമാണ്. ജനിക്കും മുൻപേ തലയിൽ (തലച്ചോറിൽ) എഴുതപ്പെട്ട ഒരു മനോരോഗം ആണ് ADS.

കൊവിഡ് വൈറസ് വ്യാപനത്തെ തടയാനായി സംസ്ഥാനത്തെ ബാറുകളും ബിവറേജുകളും അടച്ചതിനെ തുടര്‍ന്ന് മദ്യം ലഭിക്കാതായതോടെ ഇന്ന് കായംകുളത്ത് ഒരാള്‍ക്കൂടി ജീവനൊടുക്കി.

ഇത്തരത്തില്‍ സംസ്ഥാനത്തെ ആറാമത്തെ സംഭവമാണിത്. ഡി- അഡിക്ഷന്‍ സെന്ററുകളില്‍ എത്തുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടി വരുന്നു. ആത്മഹത്യ ചെയ്യുന്നവര്‍ ചത്തു തുലയട്ടെ എന്നുവരെയെത്തി സാമൂഹിക മാധ്യമങ്ങളിലെ കമന്റുകള്‍.

ഇത്രയൊക്കെ പരിഹാസ്യനായിട്ടും എന്തുകൊണ്ടാണ് ഒരു മദ്യപാനി വിഡ്ഢിച്ചിരിയോടെ മദ്യത്തിന് പിന്നാലെ പേ പിടിച്ചലയുന്നത്? അവന്റെ free willൽ ചുമ്മാ ആർമ്മാദിക്കാൻ ചെയ്യുന്നതാണെന്ന് തോന്നുന്നുണ്ടോ?

അവിടാണ് alcoholism/ alcohol dependence എന്ന രോഗവസ്ഥയെ കുറിച്ച് മലയാളിയുടെ understanding എത്ര distorted ആണെന്ന് മനസ്സിലാക്കേണ്ടത്. ഈ വിഷയത്തില്‍ തികച്ചും വ്യത്യസ്തമായ ഒരു ചിന്ത പങ്കവയ്കുകയാണ് ഡോ. ഡോ. തോമസ് മത്തായി കയ്യാനിക്കല്‍.

ഡോ. തോമസ് മത്തായി കയ്യാനിക്കല്‍ എഴുതിയ പോസ്റ്റ് വായിക്കാം

ബാറും ബിവറേജസും പൂട്ടിയിട്ട് ഇന്ന് നാലാം ദിവസം. കൊറോണ കാരണം ഒരു മരണം ആണ് ഇത് വരെയെങ്കിൽ, withdrawal അടിച്ച് ആത്മഹത്യ ചെയ്തവർ നാലഞ്ച് പേരാണ്. ഇവിടെ ഞങ്ങളുടെ Psychiatry/Deaddiction ഒപിയിൽ withdrawalകാരുടെ പെരുമഴ ആണ്.

കൂടുതലും seizure അടിച്ചും delirium ആയും വരുന്നവർ. Withdrawal സഹിക്കാൻ വയ്യാതെ പിടിവിട്ട് After shaveഉം sanitizerഉം എടുത്ത് കുടിച്ച് അതിഗുരുതരാവസ്ഥയിൽ കൊണ്ട് വരുന്നവരും ഉണ്ട്.

കൊറോണ മരണം സർക്കാർ മാക്സിമം ശ്രമിച്ചിട്ടും തടയാൻ പറ്റാതെ വന്നതെങ്കിൽ, withdrawal മരണങ്ങൾ സർക്കാർ തന്നെ facilitate ചെയ്തതാണ് എന്ന് പറയേണ്ട വരും.

എത്ര രാഷ്ട്രീയ സമ്മർദ്ദത്തിന്റെ പുറത്തായിരുന്നെങ്കിലും, എന്ത് കൊണ്ട് ഇങ്ങനൊരു അപകടകരമായ നീക്കം സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി.

അവിടാണ് alcoholism/alcohol dependence എന്ന രോഗവസ്ഥയെ കുറിച്ച് മലയാളിയുടെ understanding എത്ര distorted ആണെന്ന് മനസ്സിലാക്കേണ്ടത്.

ആദ്യത്തെ ആത്മഹത്യ report ചെയ്യപ്പെട്ടപ്പോൾ തന്നെ, സോഷ്യൽ മീഡിയയിലും മറ്റും വന്ന പ്രതികരണങ്ങൾ വൻ ഡെസ്പ് ആയിരുന്നു. ചത്തു തുലയട്ടെ അവനൊക്കെ, good riddance, അവന്റെ ഒക്കെ വീട് കണ്ട്‌കെട്ടി ഐസോലേഷൻ വാർഡ് ആക്കണം എന്നൊക്കെ ആണ് പ്രബുദ്ധ മലയാളി സമൂഹം വിളിച്ച് കൂവിയത്.

വീട്ടിലെ ഒരംഗം, അത് സ്വന്തം അച്ഛനോ ചേട്ടനോ ഭർത്താവോ മകനോ അങ്ങനെ ആരെങ്കിലും, മദ്യത്തിന് അടിമ ആയതിന്റെ തിക്തഫലങ്ങൾ നേരിട്ട് ഏറ്റ് വാങ്ങിയത് കൊണ്ടാവം ഇങ്ങനെ harsh ആയ attitude പലരിലും കാണുന്നത്.

എങ്കിലും നിങ്ങൾ ആ മദ്യപാനിയെ കുറിച്ച് ഒന്നോർത്ത് നോക്കൂ. നാട്ടുകാർക്കും മിമിക്രിക്കാർക്കും വെറും കോമാളി. സ്വന്തം മക്കൾ വരെ പച്ചക്ക് ആട്ടുന്നു. ഭാര്യ അവന്റെ പൗരുഷത്തെ പോലും പുച്ഛിക്കുന്നു.

അച്ഛനമ്മമാർ കുടുംബം തുലച്ചവൻ എന്ന് പറഞ്ഞ് ആഞ്ഞ് ശപിക്കുന്നു. ഇതൊക്കെ ആയിട്ടും ഒരു വിഡ്ഢിച്ചിരിയോടെ മദ്യത്തിന് പിന്നാലെ അവൻ പേ പിടിച്ചലയുന്നത് അവന്റെ free willൽ ചുമ്മാ ആർമ്മാദിക്കാൻ ചെയ്യുന്നതാണെന്ന് തോന്നുന്നുണ്ടോ.

ഈ ചിന്താഗതി പല ഡോക്ടർമാരിലും ഹോസ്പിറ്റൽ സ്റ്റാഫിലും വരെ കണ്ടിട്ടുണ്ട്. അത് കൊണ്ടാണല്ലോ ഇനിയെങ്കിലും കുടി ഒക്കെ നിർത്തി നന്നായി ജീവിച്ചൂടെ എന്ന് അവരൊക്കെ ശകാരിക്കുന്നത്.

കെട്ടിയിട്ടും ചീത്ത വിളിച്ചും deaddiction ചെയ്യുന്ന കണ്ണൂരിലെ ഒരു മോഡേൺ psychiatry ഹോസ്പിറ്റൽ എനിക്കറിയാം. താൻ പോലും അറിയാതെ Dependence എന്ന ചുഴിയിൽ പെട്ട് മുങ്ങിത്താഴുന്ന മദ്യപാനിക്ക് ഇതൊക്കെ എന്ത് മാറ്റം വരുത്താനാണ്.

ഒരുവൻ ഭ്രൂണവാസ്‌ഥയിൽ ആയിരിക്കുമ്പോൾ തന്നെ അവനെ മദ്യപാനി ആക്കിയേക്കാവുന്ന wiring (neurobiological pathways) അവന്റെ ബ്രെയിനിൽ രൂപപ്പെട്ട് കഴിയും. പിന്നെ environmental factors ചെറിയ ഒരു പുഷ് കൊടുത്താൽ മതിയാവും ആ ചുഴിയിലേക്ക് വീഴാൻ.

ഞാൻ പറയുന്നത് ഇടയ്ക്കിടെ social drinking ചെയ്യുന്നവരെ കുറിച്ചല്ല. Alcohol dependence syndromeനെ കുറിച്ചാണ്. ഒരാൾ ADS patient ആവുന്നത് അയാളുടെ ചെറുപ്പത്തിലെ അനുഭവങ്ങൾ കൊണ്ടോ ഭാര്യയുമായി വഴക്കിടുന്നത് കൊണ്ടോ മറ്റ് social stressorsനെ കൊണ്ടോ ഒന്നുമല്ല.

അതൊക്കെ അവൻ സ്വന്തം conscious thinkingനെ തൃപ്തിപ്പെടുത്താൻ പറയുന്ന excuses മാത്രമാണ്. ജനിക്കും മുൻപേ തലയിൽ (തലച്ചോറിൽ) എഴുതപ്പെട്ട ഒരു മനോരോഗം ആണ് ADS.

മിക്കവാറും patientsന്റെയും family history എടുത്താൽ ഒരു first degree relative (eg. a parent or sibling) അത് പോലെ alcohol abuse ചെയ്ത history ഉണ്ടാവും.

ഒരു parentന് ADS ഉണ്ടെങ്കിൽ മക്കളിൽ വരാൻ ഉള്ള chance 50% അടുത്താണ്. പല മക്കളും ചെറുപ്പം മുഴുവൻ മദ്യപാനിയായ അച്ഛനെ വെറുത്ത് ചീത്ത പറഞ്ഞ് നടന്നിട്ട്, ഒരു പ്രായം എത്തുമ്പോൾ ചെറുതായി കുടിച്ച് തുടങ്ങി, പിന്നെ അച്ഛനെ പോലെ തന്നെ മദ്യത്തിന് അടിമപ്പെട്ട് നശിക്കുന്നത് കാണാറുണ്ട്.

They are just being puppets to a neurobiological wiring in their brain. ഇതൊന്നും മനസ്സിലാക്കാതെ, ഒരു രോഗിക്ക് കിട്ടേണ്ട basic empathy പോലും കൊടുക്കാതെ, സമൂഹവും വീട്ടുകാരും അവഹേളിച്ച് തള്ളുന്ന അവർ, പലപ്പോഴും isolated ആയി ആത്മഹത്യയിൽ ചെന്നാണ് അവസാനിക്കാറുള്ളത്.

എന്നാലോ, മരണശേഷവും ‘കുടിച്ച് ചത്തവൻ’ എന്ന ലേബലിൽ ആ humiliation തുടരുന്നു. ഇങ്ങനൊരു ദുർവ്വിധി വേറെ ഏത് രോഗബാധിതർ അനുഭവിക്കുന്നുണ്ട്.

Alcohol withdrawal എന്നത് കൂടിയ ഇനം ഹാങ്ങോവർ അല്ല. മാസങ്ങളോ വർഷങ്ങളോ ആയി നിരന്തരം alcohol എന്ന brain depressant ഉപയോഗിക്കുന്നവരിൽ അത് പെട്ടെന്ന് നിർത്തുമ്പോളാണ് withdrawal വരുന്നത്.

ഒരു സിസ്റ്റത്തെ കുറെ നാൾ അങ്ങ് അമുക്കി പിടിച്ചിട്ട് പെട്ടെന്ന് ആ pressure എടുത്തു മാറ്റിയാൽ എന്ത് സംഭവിക്കും. സിസ്റ്റം കുതിച്ച് മേലോട്ട് ചാടും അല്ലേ. അത് തന്നെയാണ് withdrawalലും നടക്കുന്നത്. കൈ വിറയലിലും intense cravingലും തുടങ്ങും.

പിന്നെ അത് seizuresലേക്കും psychosisലേക്കും നീങ്ങും. ഒടുവിൽ time, place, person orientation പൂർണ്ണമായും നഷ്ടപ്പെട്ട് പേഷ്യെന്റ് delirious ആവും. Delirium എന്നത് ഒരു medical emergency ആണ്. ഇതെല്ലാം മൂന്നോ നാലോ ദിവസത്തിൽ സംഭവിക്കും.

നേരിട്ട് കണ്ടാലേ ഇതിന്റെയൊക്കെ ഭീകരത മനസ്സിലാവുള്ളൂ. ഇതൊന്നും അറിയാതെ മദ്യം നിർത്തണം എന്ന് മുറവിളി കൂട്ടിയവർ തന്നെ ഒന്ന് പറഞ്ഞ് തന്നാലും, ഈ patient load ഡോക്ടർമാർ എങ്ങനെ മാനേജ് ചെയ്യണം എന്ന്.

CLICK TO FOLLOW UKMALAYALEE.COM