“നല്ലകാലം” വന്നാല്‍ ശമ്പളം മടക്കിനല്‍കും, അല്ലെങ്കില്‍ പി.എഫില്‍: ഐസക്‌ – UKMALAYALEE

“നല്ലകാലം” വന്നാല്‍ ശമ്പളം മടക്കിനല്‍കും, അല്ലെങ്കില്‍ പി.എഫില്‍: ഐസക്‌

Friday 1 May 2020 1:05 AM UTC

തിരുവനന്തപുരം May 1: ജീവനക്കാരുടെ ശമ്പളത്തില്‍നിന്നു മാറ്റിവയ്‌ക്കുന്ന തുക “നല്ലകാലം” വന്നാല്‍ തിരിച്ചുനല്‍കുമെന്നും അല്ലെങ്കില്‍ പി.എഫില്‍ ലയിപ്പിക്കുമെന്നും മന്ത്രി ടി.എം. തോമസ്‌ ഐസക്‌. മാറ്റിവയ്‌ക്കുന്ന പണം എപ്പോള്‍ തിരിച്ചുനല്‍കുമെന്നു പറയാനാവില്ല.

മാറ്റിവയ്‌ക്കുന്ന ശമ്പളത്തിനു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കും. അഞ്ചുമാസം കൊണ്ട്‌ 2,500 കോടി രൂപ സ്വരൂപിക്കുകയാണു ലക്ഷ്യം.

ഇതു ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടാക്കി മാറ്റും. തുക കോവിഡ്‌ ദുരിതാശ്വാസത്തിനായി വിനിയോഗിക്കും.

അതിഥിത്തൊഴിലാളികള്‍ കേന്ദ്രപട്ടികയിലാണ്‌.എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക്‌ ഒരു സഹായവും നല്‍കുന്നില്ല.

പ്രതിപക്ഷനിര്‍ദേശപ്രകാരമാണു സാലറി ചലഞ്ച്‌ വേണ്ടെന്നുവച്ചത്‌. ജഡ്‌ജിമാരുടെ ശമ്പളം മാറ്റിവയ്‌ക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി വ്യക്‌തമാക്കി.

CLICK TO FOLLOW UKMALAYALEE.COM