നരേന്ദ്ര മോഡിയുടെ തുടര്‍ ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍; കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം – UKMALAYALEE

നരേന്ദ്ര മോഡിയുടെ തുടര്‍ ഭരണം പ്രവചിച്ച് എക്‌സിറ്റ് പോള്‍ സര്‍വേകള്‍; കേരളത്തില്‍ യു.ഡി.എഫ് മുന്നേറ്റം

Sunday 19 May 2019 11:41 PM UTC

ന്യൂഡല്‍ഹി May 20: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. ഭൂരിപക്ഷം സര്‍വേകളിലും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. എന്‍.ഡി.എ 306 സീറ്റുമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് ടൈംസ് നൗ പ്രവചിക്കുന്നു.

ജന്‍ കി ബാത്ത്, റിപ്പബ്ലിക് ടി.വി, സി വോട്ടര്‍ സര്‍വേകളും എന്‍.ഡി.എയ്ക്ക് ഭൂരിപക്ഷം പ്രവചിക്കുന്നു. മറ്റ് സര്‍വേകളും എന്‍.ഡി.എ അധികാരം നിലനിര്‍ത്തുമെന്ന് പ്രവചിക്കുന്നു. 2014ലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രചവിച്ച ചാണക്യ എന്‍.ഡി.എയ്ക്ക് 306 സീറ്റ് പ്രവചിക്കുന്നു.

കോണ്‍ഗ്രസ് അടുത്തിടെ അധികാരം പിടിച്ച സംസ്ഥാനങ്ങളില്‍ പോലും യു.പി.എയ്ക്ക് കാര്യമായ മുന്നേറ്റം സര്‍വേകള്‍ പ്രവചിക്കുന്നില്ല. യു.പി.എയ്ക്ക് ഒരു സര്‍വേയും 150ല്‍ കുടുതല്‍ സീറ്റ് പ്രവചിക്കുന്നില്ല.

എല്ലാ സര്‍വേകളിലും യു.പി.എ 150 സീറ്റില്‍ താഴെ നില്‍ക്കുമെന്നാണ് സര്‍വേ. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന സീറ്റുകളാകും യു.പി.എയ്ക്ക് സീറ്റ് നില കൂട്ടുക. ഉത്തരേന്ത്യയില്‍ നിന്ന് യു.പി.എയ്ക്ക് കാര്യമായ നേട്ടമുണ്ടാകാനിടയില്ല.

ടൈംസ് നൗ-വി.എം.ആര്‍ :എന്‍.ഡി.എ: 306 യു.പി.എ: 132 മറ്റുള്ളവര്‍: 104

സിവോട്ടര്‍: എന്‍.ഡി.എ 287, യു.പി.എ 128, മഹാസഖ്യം 40, മറ്റുള്ളവര്‍: 87

ജന്‍ കി ബാത്ത്: എന്‍.ഡി.എ 305, യു.പി.എ 124, മഹാസഖ്യം 26, മറ്റുള്ളവര്‍ 87

റിപ്പബ്ലിക് ടി.വി: എന്‍ഡി.എ 287, യു.പി.എ 128, മറ്റുള്ളവര്‍ 127,

ന്യൂസ് നേഷന്‍: എന്‍.ഡി.എ 286, യു.പി.എ 122, മറ്റുള്ളവര്‍ 134

ന്യൂസ് എക്‌സ്: എന്‍.ഡി.എ 298, യു.പി.എ 118, മറ്റുള്ളവര്‍ 117

എന്‍.ഡി.ടി.വി: എന്‍.ഡി.എ 300, യു.പി.എ 126, മറ്റുള്ളവര്‍ 116

ന്യുസ് 24-ടുഡേയ്‌സ് ചാണക്യ: എന്‍.ഡി.എ 306, യു.പി.എ 132, മറ്റുള്ളവര്‍ 104

കേരളത്തില്‍ യു.ഡി.എഫിന് മുന്‍തൂക്കമുണ്ടെന്ന് ഭൂരിപക്ഷം സര്‍വേകളും പ്രവചിക്കുന്നു. കേരളത്തില്‍ യു.ഡി.എഫിന് 13-15 സീറ്റ് വരെ ഇന്ത്യാ ടുഡേ പ്രവചിക്കുന്നു. എല്‍.ഡി.എഫിന് 3-5 സീറ്റുകള്‍ വരെയും എന്‍.ഡി.എയ്ക്ക് 0-1 സീറ്റും ഇന്ത്യാ ടുഡേ പ്രവചിക്കുന്നു.

ടൈംസ് നൗ യു.ഡി.എഫിന് 15 സീറ്റുകള്‍ പ്രവചിക്കുന്നു. എല്‍.ഡി.എഫിന് നാല്. എന്‍.ഡി.എ 1. ടുഡേയ്‌സ് ചാണക്യ: യു.ഡി.എഫ് 16, എല്‍.ഡി.എഫ് 4. ന്യുസ് എക്‌സ്-നേതാ സര്‍വേ കേരളത്തില്‍ എന്‍.ഡി.എയ്ക്ക് ഒരു സീറ്റ് പ്രവചിക്കുന്നു.

ന്യൂസ് 18 സര്‍വേയില്‍ എല്‍.ഡി.എഫിന് 11-13 സീറ്റുകള്‍ പ്രവചിക്കുന്നു. യു.ഡി.എഫ് 7-9 സീറ്റ്, എന്‍.ഡി.എ 1.

തമിഴ്‌നാട്ടില്‍ ഭൂരിപക്ഷം സര്‍വേകളും ഡി.എം.കെയ്ക്ക് മുന്നേറ്റം പ്രവചിക്കുന്നു. സി.എന്‍.എക്‌സ്-ഇന്ത്യാ ടി.വി സര്‍വേ ഡല്‍ഹിയിലെ ഏഴ് സീറ്റുകളും ബി.ജെ.പിക്ക് പ്രവചിക്കുന്നു. ഗുജറാത്തിലെ 26 സീറ്റുകളില്‍ 23 സീറ്റും ബി.ജെ.പി നേടുമെന്ന് ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പ്രവചിക്കുന്നു.

കോണ്‍ഗ്രസിന് മൂന്ന് സീറ്റാണ് ടൈംസ് നൗ പ്രവചിക്കുന്നു. ടൈംസ് നൗ-വി.എം.ആര്‍ സര്‍വേയില്‍ കര്‍ണാടകയില്‍ ബി.ജെ.പിക്ക് 21 സീറ്റ് ലഭിക്കുമെന്ന് പ്രവചിക്കുന്നു, കോണ്‍ഗ്രസിന് 7 സീറ്റ്, മറ്റുള്ളവര്‍ പൂജ്യം. ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പ്രകാരം ഒഡീഷയില്‍ ബി.ജെ.പിക്ക് 12 സീറ്റും കോണ്‍ഗ്രസിന് ഒരു സീറ്റും പ്രവചിക്കുന്നു. ബി.ജെ.ഡി 8 സീറ്റ്.

എ.ബി.പി നീല്‍സണ്‍-എ.ബി.പി സര്‍വേ പ്രകാരം യു.പിയില്‍ ബി.ജെ.പിക്ക് 22 സീറ്റ് പ്രവചിക്കുന്നു. മഹാസഖ്യത്തിന് 56 സീറ്റും കോണ്‍ഗ്രസിന് രണ്ട് സീറ്റും പ്രവചിക്കുന്നു. ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പ്രകാരം യു.പിയില്‍ ബി.ജെ.പിക്ക് 58 സീറ്റുകളാണ് പ്രവചിക്കുന്നത്.

മഹാസഖ്യത്തിന് 20, കോണ്‍ഗ്രസ് 2. ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ പ്രകാരം തെലങ്കാനയില്‍ ബി.ജെ.പി 1, കോണ്‍ഗ്രസ് 2, ടി.ആര്‍.എസ് 13, എ.ഐ.എം.ഐ.എം 1 സീറ്റ്. സി വോട്ടര്‍ സര്‍വേ യു.പി.എയില്‍ എന്‍.ഡി.എയ്ക്ക് 38 സീറ്റ് പ്രവചിക്കുന്നു. യു.പി.എയ്ക്ക് 2 സീറ്റും മഹാസഖ്യത്തിന് 40 സീറ്റും പ്രവചിക്കുന്നു.

മോഡി-മമത വാക്‌പോരിലൂടെ ശ്രദ്ധേയമായ ബംഗാളില്‍ ടൈംസ് നൗ-വി.എം.ആര്‍ സഖ്യം ബി.ജെ.പിക്ക് 11 സീറ്റ് പ്രവചിക്കുന്നു. ടി.എം.സി 28, കോണ്‍ഗ്രസ് 2, സി.പി.എം 1. ബീഹാറില്‍ ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ ബി.ജെ.പിക്ക് 30 സീറ്റ് പ്രവചിക്കുന്നു. കോണ്‍ഗ്രസ് 10, മറ്റുള്ളവര്‍ പൂജ്യം.

ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ഭരണം നേടുമെന്നും സര്‍വേകള്‍ പ്രവചിക്കുന്നു. ആന്ധ്രയില്‍ ലോക്‌സഭാ സീറ്റ് നിലയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് 18, ടി.ഡി.പി 10-12, ബി.ജെ.പി 1. തെലങ്കാനയില്‍ ടി.ആര്‍.എസിനാണ് മുന്നേറ്റം പ്രവചിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM