നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി
Friday 29 November 2019 5:36 AM UTC
ന്യൂഡല്‍ഹി Nov 29: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വിധി നാളെ. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതിയായ ദിലീപ് നല്കിയ ഹര്‍ജിയിലാണ് കോടതി നാളെ വിധി പറയുന്നത്.
കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്ഡിശല് ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും തന്റെ നിരപരാധിത്വം തെളിയിക്കാന്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് വേണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്.
ദൃശ്യങ്ങള്‍ രേഖയാണ്, രേഖ ലഭിക്കാന്‍ പ്രതിക്ക് അവകാശമുണ്ട്. സ്വന്തം നിലയില്‍ ദൃശ്യങ്ങളുടെ വിശ്വാസ്യത പരിശോധിക്കേണ്ടതുണ്ടെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
നടിയെ ആക്രമിക്കുമ്പോള്‍ ഓടുന്ന വാഹനത്തില്‍ വച്ച് ഒന്നാം പ്രതി പള്‍സര്‍ സുനി മൊബൈലില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങളെന്നാണ് പോലീസ് വാദഗ.
ദൃശ്യങ്ങള്‍ വേണമെന്ന ആവശ്യം വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയതോടെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവില്‍ കേസിന്റെ വിചാരണ സ്റ്റേ ചെയ്തിരിക്കുകയാണ്.
ദിലീപിന്റെ ഹര്‍ജിയില്‍ വിധി വരു്നതു വരെയാണ് വിചാരണ സ്റ്റേ ചെയ്തിരിക്കുന്നത്.
അതേസമയം നടിയുടെ സ്വകാര്യത മാനിച്ച് പ്രതിക്ക് ദൃശ്യങ്ങളുടെ പകര്പപ് കൈമാറരുതെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
രേഖകള്‍ ലഭിക്കാന്‍ പ്രതിക്ക് അവകാശമുള്ളതുപോലെ തന്റെ സ്വകാര്യതയും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ദൃശ്യങ്ങള്‍ കൈമാറുന്നതിനെ എതിര്‍ത്ത് നടിയും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ കോടതിയില്‍വെച്ച് പ്രതി ദൃശ്യങ്ങള്‍ കാണുന്നതിനോ പരിശോധിക്കുന്നതിനോ എതിര്‍പ്പില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
CLICK TO FOLLOW UKMALAYALEE.COM