നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കെച്ചിയില്‍ പ്രത്യേക കേടതിയില്‍ – UKMALAYALEE

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കെച്ചിയില്‍ പ്രത്യേക കേടതിയില്‍

Thursday 11 July 2019 4:21 AM UTC

കൊച്ചി July 11 : നടിയെ ആക്രമിച്ച കേസിന്റെ വിചാരണ കെച്ചിയില്‍ പുതിയതായി ആരംഭിക്കുന്ന പ്രത്യേക കേടതിയില്‍ നടക്കും. പോക്‌സോ കേസുകള്‍ നടത്തുന്നതിനായി പ്രത്യേക കോടതി ആരംഭിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

വനിതാ ജഡ്ജിയുള്ള ഈ കേടതിയില്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടത്താന്‍ അനുമതിയും മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കേസിന്റെ വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നുള്ള ആവശ്യവുമായി ആക്രമണത്തിന് ഇരയായ നടി ഹൈകേടതിയെ സമീപിച്ചിരുന്നു.

ഹൈക്കേടതിയുടെ അനുമതിയോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. 13 തസ്തികകളാണ് പുതിയ കോടതിക്കായി സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

പ്രവാസി മലയാളികളില്‍ നിന്നും 74 ശതമാനം ഓഹരി പങ്കാളിത്തത്തോടെ എന്‍ആര്‍കെ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി തുടങ്ങാനും മന്ത്രിസഭ തീരുമാനിച്ചു.

26 ശതമാനം ഓഹരി സര്‍ക്കാരിനായിരിക്കും. ലോകകേരളസഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കമ്പനി രൂപീകരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM