‘ദേ പുട്ടി’ന്റെ പ്രചാരണത്തിനായി നടന് ദിലീപ് ദുബായിലേക്ക്, പിന്നാലെ പോലീസ്
Tuesday 12 February 2019 2:49 AM UTC
കൊച്ചി Feb 12 : “ദേ പുട്ട്” റസ്റ്റോറന്റ് ശൃംഖലയുടെ പ്രചാരണത്തിനായി നടന് ദിലീപ് ദുബായിലേക്ക്. യുവനടിയെ ആക്രമിച്ച കേസിന്റെ വിചാരണ സംബന്ധിച്ചു ഹൈക്കോടതിയുടെ നിര്‍ണായക തീരുമാനം വരാനിരിക്കേയാണു യാത്രയെന്നതിനാല്‍ ഓരോ നീക്കവും നിരീക്ഷിക്കാനാണു പോലീസിന്റെ തീരുമാനം.
ദുബായ് യാത്രയ്ക്കായി പാസ്പോര്‍ട്ട് ആവശ്യപ്പെട്ടു ദിലീപ് നല്കിയ അപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ദിലീപിന്റെ ആവശ്യത്തെ പോലീസ് ശക്തമായി എതിര്‍ക്കും.
യാത്ര വിചാരണ വൈകിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണു പ്രോസിക്യൂഷന്റെ കണക്കുകൂട്ടല്‍.
വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്നാവശ്യപ്പെട്ട് നടി നല്കിയ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിചാരണ എറണാകുളം ജില്ലയ്ക്ക് പുറത്തേക്കു മാറ്റുന്നതിനെതിരേ മുഖ്യ പ്രതി സുനില്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്.
ഈ സാഹചര്യത്തിലാണ് ദിലീപിന്റെ വിദേശയാത്ര സദുദ്ദേശ്യപരമല്ലെന്നു പോലീസ് സംശയിക്കുന്നത്.
മൂന്നാഴ്ചത്തേക്കു വിദേശത്തു പോകാനാണു ദിലീപിന്റെ നീക്കം. കഴിഞ്ഞ ഒക്ടോബറില്‍ ദേ പുട്ടിന്റെ ഉദ്ഘാടനത്തിനായി ദുബായിലും നവംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെ സിനിമാ ചിത്രീകരണത്തിനായി ബാങ്കോക്കിലും ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെ ജര്‍മനിയിലും പോയിരുന്നു. കോടതിയുടെ അനുമതിയോടെയായിരുന്നു യാത്ര.
അതിനിടെ പള്‍സര്‍ സുനി നല്കിയ ഹര്‍ജിയും ദിലീപിന് അനുകൂലമാണെന്നാണു വിലയിരുത്തല്‍. തൃശൂര്‍, എറണാകുളം ജില്ലകളിലെ വനിതാ ജഡ്ജിമാരുടെ വിവരം ഹൈക്കോടതി തേടിയിരുന്നു.
മൂന്നു പേരുകള്‍ പരിഗണിച്ച കോടതി പാലക്കാട് ജില്ലയിലെ വനിതാ ജഡ്ജിമാരുടെ വിവരവും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തൃശൂര്‍ ജില്ലയിലേക്ക് മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷന് ഉന്നയിച്ചേക്കും. കേസിലെ പ്രതികളെല്ലാം വിയ്യൂര്‍ ജയിലിലാണെന്നതാണു കാരണം.
CLICK TO FOLLOW UKMALAYALEE.COM