ദേശീയ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ – UKMALAYALEE

ദേശീയ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

Monday 18 May 2020 4:12 AM UTC

ന്യൂഡല്‍ഹി May 18: കൊവിഡ് രോഗവ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടി. മെയ് 31 വരെയാണ് ലോക്ക് ഡൗണ്‍ നീട്ടിയത്. മൂന്നാംഘട്ടം ഇന്ന് അവസാനിക്കുന്നു.

ഇത് നാലാം തവണയാണ് ലോക്ക് ഡൗണ്‍ നീട്ടുന്നത്. നാലാംഘട്ടത്തിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കും.

നാലാംഘട്ടത്തില്‍ കൂടുതല്‍ ഇളവുകളുണ്ടാകും. വിമാന സര്‍വീസ് തുടങ്ങുന്നത് അടക്കമുള്ള തീരുമാനങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രായലം പ്രഖ്യാപിക്കും.

വിമാന സര്‍വീസ് തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ അനുകൂലമാണ്. എന്നാല്‍ ഒട്ടുമിക്ക സംസ്ഥാനങ്ങളും ഇതിനോട് എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ വിമാന സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച കേന്ദ്രം നിലപാട് പുനഃപരിശോധിച്ചേക്കുമെന്നാണ് സൂചന.
ലോക്ക് ഡൗണിന്‍െ്‌റ നാലാംഘട്ടം ഉണ്ടായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ വ്യക്തമാക്കിയിരുന്നു.

നാലാംഘട്ട ലോക്ക ഡൗണ്‍ പൂര്‍ണ്ണമായി പുനര്‍ രൂപകല്‍പ്പന ചെയ്തതും പുതിയ നിയമങ്ങള്‍ അടങ്ങുന്നതും ആയിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

CLICK TO FOLLOW UKMALAYALEE.COM