ദേവാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം: ക്രൈസ്‌തവ സഭാധ്യക്ഷന്‍മാര്‍ – UKMALAYALEE

ദേവാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കണം: ക്രൈസ്‌തവ സഭാധ്യക്ഷന്‍മാര്‍

Sunday 17 May 2020 1:07 AM UTC

കൊച്ചി May 17: സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിബന്ധനകള്‍ക്കു വിധേയമായി 50 പേര്‍ക്കെങ്കിലും പങ്കെടുക്കാവുന്ന രീതിയില്‍ ദേവാലയങ്ങളില്‍ ആരാധന നടത്താനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക്‌ കേരളത്തിലെ ക്രൈസ്‌തവ സഭാധ്യക്ഷന്മാര്‍ നിവേദനം നല്‍കി.
നിയന്ത്രിതമായ ജനപങ്കാളിത്തത്തോടെയാണെങ്കിലും ദേവാലയങ്ങളില്‍ ആരാധനാശുശ്രൂഷകള്‍ ആരംഭിക്കണമെന്ന വിശ്വാസികളുടെ ആവശ്യത്തിന്റെ പശ്‌ചാത്തലത്തിലാണു നിവേദനം.

ലോക്ക്‌ഡൗണ്‍ ഇപ്പോഴത്തെ രീതിയില്‍ തുടര്‍ന്നാല്‍ ജനങ്ങളുടെ മാനസിക സംഘര്‍ഷം വര്‍ധിക്കും. അതിനാല്‍, ഈ കാലഘട്ടത്തില്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറന്ന്‌ ആരാധനാകര്‍മങ്ങള്‍ക്കുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കണം.

ഇത്‌ എല്ലാ മതങ്ങള്‍ക്കും നല്‍കാവുന്നതാണ്‌.

സിറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ്പും കെ.സി.ബി.സി. അധ്യക്ഷനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ, സിറോ മലങ്കരസഭ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലീമിസ്‌, കേരള റീജണല്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്‌സ്‌ കൗണ്‍സില്‍ പ്രസിഡന്റ്‌ ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍, മാര്‍ത്തോമ്മാ സുറിയാനി സഭാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമാ മെത്രാപ്പോലീത്താ, പൗര്യസ്‌ത്യ കല്‍ദായ സുറിയാനി സഭാധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പോലീത്ത, സി.എസ്‌.ഐ. സഭ മോഡറേറ്റര്‍ ബിഷപ്‌ ധര്‍മരാജ്‌ റസാലം എന്നിവര്‍ സംയുക്‌തമായാണു നിവേദനം നല്‍കിയത്‌.

CLICK TO FOLLOW UKMALAYALEE.COM