ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുമതി ദിലീപിനു ഗുണമാകും
Thursday 12 December 2019 5:40 AM UTC
കൊച്ചി Dec 12 : യുവനടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ വിദഗ്ധന്റെ നേതൃത്വത്തില്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുവദിച്ചത് നടന് ദിലീപിന് മുന്‍തൂക്കം നല്‍കുന്നുണ്ടെന്ന് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.
വിചാരണ സമയത്തു പറയേണ്ട കാര്യങ്ങള്‍ അതിനു മുന്‍പ് തന്നേ ദിലീപ് സുപ്രിം കോടതിയില്‍ ഉന്നയിക്കുകയായിരുന്നെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
വിചാരണയ്ക്കിടെ അനുയോജ്യമായ ഘട്ടത്തില്‍ ഇക്കാര്യം ചോദ്യം ചെയ്യാന്‍ പ്രോസിക്യൂഷന് ആലോചിക്കുന്നു. ക്രിമിനല്‍ നടപടിച്ചട്ടം 313, 314, 315 വകുപ്പുകള്‍ പ്രകാരം തെളിവുകള്‍ പരിശോധിക്കാനും മറുപടി നല്‍കാനും പ്രതിക്ക് അവസരമുണ്ട്.
ദൃശ്യങ്ങള്‍ കാണണമെങ്കില്‍ വിചാരണക്കോടതിയില്‍ ആവശ്യപ്പെടാം. ഈ ആവശ്യം ആദ്യഘട്ടത്തില്‍ വിചാരണക്കോടതി അനുവദിക്കാന്‍ സാധ്യതയില്ലെന്നു കണ്ടാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. ഇതു വിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.
വിചാരണയുടെ അവസാനഘട്ടത്തില്‍ ലഭിക്കേണ്ട ആനുകൂല്യം ദിലിപിനു തുടക്കത്തില്‍ ലഭിച്ചിരിക്കുന്നു. ആദ്യത്തെ ലാബ് റിപ്പോര്‍ട്ടില്‍ വിശ്വാസ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയെ സമീപിച്ചതിലും അസ്വഭാവികതയുണ്ട്.
നടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങള്‍ വിദഗ്ധന്റെ നേതൃത്വത്തില്‍ പരിശോധിക്കാനും ആവശ്യമെങ്കില്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധിക്കാനും ഏഴാം പ്രതിയായ ദിലീപിനെ സുപ്രീംകോടതി അനുവദിച്ചിരുന്നു.
ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം ചോദ്യാവലി തയാറാക്കി അതിന്മേല് ഫോറന്‍സിക് ലാബിന്റെ മറുപടിവാങ്ങാനാണു ദിലീപിനെ അനുവദിച്ചത്. ഈ സുപ്രീംകോടതി തീരുമാനം ദിലീപിന് അനുകൂലമാണെന്നാണു പ്രോസിക്യുഷന് ലഭിച്ച നിയമോപദേശം.
ഫോറന്‍സിക് ലാബിന്റെ രണ്ടാം റിപ്പോര്‍ട്ട് പരിശോധിക്കാന്‍ ദിലീപിനു മാത്രമാണു നിലവില്‍ അവകാശമുള്ളത്. ആദ്യത്തെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പു പ്രതികള്‍ക്കും െകെമാറിയിരുന്നു.
രണ്ടാം റിപ്പോര്‍ട്ട് ലഭിക്കുന്നപക്ഷം അതിലെ കാര്യങ്ങളും പ്രതിഭാഗം അഭിഭാഷകന് വിസ്താരത്തില്‍ ഉപയോഗിക്കും. രണ്ടാമത്തെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ടതുണ്ടെന്നാണു പ്രോസിക്യൂഷന്റെ നിലപാട്.
വേണ്ടിവന്നാല്‍ ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടു കോടതിയെ സമീപിക്കും. രണ്ടാം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മറ്റാര്‍ക്കും ലഭിക്കാത്ത സാഹചര്യമുണ്ട്. പ്രത്യേക കോടതിയില്‍ ആരംഭിച്ച വിചാരണ ഇന്ന് പുനരാരംഭിക്കും.
പ്രോസിക്യൂഷന്റെ പ്രാരംഭവാദം കഴിഞ്ഞയാഴ്ച പൂര്‍ത്തിയായിരുന്നു. ഇന്നു പ്രതിഭാഗത്തിന്റെ മറുപടിവാദം കേള്‍ക്കും.
CLICK TO FOLLOW UKMALAYALEE.COM