ദുല്‍ഖറിന്റെ കര്‍വാന്‍ റിലീസ് തടഞ്ഞുവെന്ന് വാര്‍ത്ത; നിഷേധിച്ച് താരം – UKMALAYALEE

ദുല്‍ഖറിന്റെ കര്‍വാന്‍ റിലീസ് തടഞ്ഞുവെന്ന് വാര്‍ത്ത; നിഷേധിച്ച് താരം

Friday 3 August 2018 2:19 AM UTC

തൃശൂര്‍ Aug 3: ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ബോളിവുഡ് ചിത്രമായ കാര്‍വാന്റെ റിലീസ് തടഞ്ഞുവെന്ന് വാര്‍ത്ത. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് തൃശൂര്‍ അഡീഷണല്‍ ജില്ലാ ജഡ്ജി ചിത്രത്തിന്റെ റിലീസ് തടഞ്ഞുവെന്നാണ് വാര്‍ത്ത.

ഏദന്‍ എന്ന മലയാള ചിത്രത്തിന്റെ കോപ്പിയടിയാണ് കാര്‍വാന്‍ എന്ന് ആരോപിച്ചാണ് സഞ്ജു കോടതിയെ സമീപിച്ചത്.

അതേസമയം വാര്‍ത്ത നിഷേധിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത് വന്നു. റിലീസ് തടഞ്ഞുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ചിത്രം മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ റിലീസ് ചെയ്യുമെന്നും ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

മൂന്ന് സുഹൃത്തുക്കള്‍ ബംഗളുരുവില്‍ നിന്ന് കൊച്ചിയിലേക്ക് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. ഇര്‍ഫാന്‍ ഖാന്‍, മിഥില പാല്‍ക്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

CLICK TO FOLLOW UKMALAYALEE.COM