ദുരിതാശ്വാസ ക്യാമ്പിലും സിപിഎമ്മിന്റെ പണപ്പിരിവ് – UKMALAYALEE

ദുരിതാശ്വാസ ക്യാമ്പിലും സിപിഎമ്മിന്റെ പണപ്പിരിവ്

Saturday 17 August 2019 12:40 AM UTC

ആലപ്പുഴ Aug 17 : ദുരിതാശ്വാസ ക്യാമ്പിലും സിപിഎമ്മിന്റെ നിര്‍ബന്ധിത പണപ്പിരിവെന്ന് പരാതി.

ആലപ്പുഴ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ക്യാമ്പില്‍ ലോക്കല്‍ കമ്മറ്റിയംഗം ഓമനകുട്ടനാണ് കനത്ത വെള്ളപ്പൊക്കത്തെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിയിട്ടുള്ളവരില്‍ നിന്നും പണപ്പിരിവ് നടത്തുന്നത്.

സാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിയിനത്തിലാണ് പണപിരിവ് നടത്തിയത്. മുന്‍കാലങ്ങളിലും ഇങ്ങനെ തന്നെയെന്ന് പറഞ്ഞാണ് ഇയാള്‍ പിരിക്കുന്നത്.

പുറത്തുനിന്നും ക്യാമ്പില്‍ എത്തിയ ആളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും ക്യാമ്പിലേയ്ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള വാഹനത്തിന്റെ വാടക എന്ന ഇനത്തിലാണ് പണപ്പിരിവ്.

ദുരിതാശ്വാസ ക്യാമ്പിലെ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്നിരിക്കെയാണ് ഈ നിര്‍ബന്ധിത പിരിവ്.

CLICK TO FOLLOW UKMALAYALEE.COM