ദുബൈ വിമാനത്താവളം അടച്ചെന്ന്​ വ്യാജപ്രചാരണം – UKMALAYALEE

ദുബൈ വിമാനത്താവളം അടച്ചെന്ന്​ വ്യാജപ്രചാരണം

Sunday 7 February 2021 8:43 PM UTC

ദുബൈ Feb 7: ദുബൈ വിമാനത്താവളം അടച്ചുവെന്നും പ്രവേശനവിലക്കുണ്ടെന്നും വ്യാജപ്രചാരണം.

ഞായറാഴ്​ചയാണ്​ വാട്​സാപ്പ്​ ഗ്രൂപ്പുകളിലും ഫേസ്​ബുക്കിലും വ്യാജ സന്ദേശങ്ങൾ പരന്നത്​. മാർച്ചിൽ വിമാനത്താവളങ്ങൾ അടച്ച സമയത്ത്​ ചാനലുകളിൽ വന്ന വാർത്തകളുടെ സ്​ക്രീൻഷോട്ടാണ്​ വ്യാപകമായി പ്രചരിച്ചത്​.

ഇതോടെ ദുബൈയിലേക്ക്​ വരാനിരിക്കുന്നവരും അടുത്ത ദിവസങ്ങളിൽ നാട്ടിലേക്ക് പോകേണ്ടവരും ആശങ്കയിലായി. സൗദിയിലേക്കും കുവൈത്തിലേക്കും പോകാനായി യു.എ ഇയിലെത്തി കുടുങ്ങിയവരിലേക്കും മെജേസ്​ എത്തി. എന്നാൽ, സർക്കാർ വൃത്തങ്ങളൊന്നും ഇത്തരമൊരു വാർത്തപുറത്തുവിട്ടിട്ടില്ല.

CLICK TO FOLLOW UKMALAYALEE.COM