ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച് കാവ്യ മാധവന്‍; വൈറലായി വീഡിയോ – UKMALAYALEE

ദിലീപിന്റെ തമാശ കേട്ട് പൊട്ടിച്ചിരിച്ച് കാവ്യ മാധവന്‍; വൈറലായി വീഡിയോ

Thursday 12 December 2019 5:43 AM UTC

Dece. 12: ദിലീപുമായുള്ള വിവാഹ ശേഷം കാവ്യാ മാധവന്‍ അങ്ങനെ പൊതു വേദികളില്‍ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരുടെയും ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്.

ദിലീപ് പറയുന്ന എന്തോ തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയുടെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

തൃശൂരിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദിലീപും കാവ്യയും. ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പുറത്തെത്തിയിരിക്കുന്‌നത്.

അതേസമയം രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. കാവ്യയുടെ ചിരി കാണാന്‍ എന്തുഭംഗിയാണെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്.

ദിലീപ് പറഞ്ഞ തമാശ എന്തെന്ന് പറയാമോ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. ഈ അടുത്ത് കണ്ട ക്യൂട്ട് വിഡിയോ ആണ് ഇതെന്നും ആരാധകര്‍ പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM