തൃശൂര്‍ പൂരത്തെക്കുറിച്ച് മോശം പോസ്റ്റ്: യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കി – UKMALAYALEE

തൃശൂര്‍ പൂരത്തെക്കുറിച്ച് മോശം പോസ്റ്റ്: യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കി

Monday 13 May 2019 12:42 AM UTC

തൃശൂര്‍ May 13: തൃശൂര്‍ പൂരത്തിനായുള്ള സാംസ്‌കാരിക കേരളത്തിന്റെ കാത്തിരിപ്പിനിടെ പൂരത്തെക്കുറിച്ച് മോശം കമന്റിട്ട യുവാവിന്റെ ജോലി തെറിച്ചു.

ഫഹദ് കെ.പി എന്ന ആളാണ് പൂരത്തെക്കുറിച്ച് േോശം വാക്കുകള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ഇയാളുടെ പോസ്റ്റിനു പിന്നാലെ പൂര പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

തുടര്‍ന്ന് മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്‌സില്‍ നിന്ന് ഇയാളെ പുറത്താക്കി.

പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു.

സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയിരിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM